വാക്കുതര്‍ക്കത്തിനിടെ ഭര്‍ത്താവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; രാത്രി മുഴുവന്‍ മൃതദേഹത്തിന് കാവലിരുന്ന് യുവതി

ഭര്‍ത്താവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു യുവതി

Update: 2026-04-10 00:05 GMT

അഹമ്മദാബാദ്: വാക്കു തര്‍ക്കത്തിനിടെ യുവതി ഭര്‍ത്താവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. മൃതദേഹത്തിന് അരികെ രാത്രി മുഴുവന്‍ ചിലവഴിക്കുകയും ചെയ്തു. പുലര്‍ച്ചെ പോലിസ് എത്തും വരെ യുവതി മൃതദേഹത്തിന് കാവലിരിക്കുകയായിരുന്നു. ഗുജറാത്തിലെ നര്‍മ്മദ ജില്ലയിലാണു സംഭവം. ഒരുമിച്ച് നടക്കവേ ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണു കൊലപാതകത്തില്‍ കലാശിച്ചത്.

വാക്കു തര്‍ക്കത്തെ തുടര്‍ന്നു ഭര്‍ത്താവ് യുവതിയെ മര്‍ദിച്ചിരുന്നു. ഇതില്‍ കലിപൂണ്ട യുവതി സമീപത്തുണ്ടായിരുന്ന ഒരു കല്ലെടുത്ത് ഭര്‍ത്താവിന്റെ തലയ്ക്കടിച്ചു. മരിച്ചെന്നു വ്യക്തമായതോടെ പിറ്റേന്നു രാവിലെ വരെ യുവതി ഭര്‍ത്താവിന്റെ മൃതദേഹത്തിന് സമീപം തുടരുകയും ചെയ്തു. പിന്നാലെ രാവിലെ പൊലീസെത്തി യുവതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിന്റെ കാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു.

Tags:    

Similar News