രണ്ട് മാസം ഗര്‍ഭിണിയായ ഭാര്യയേയും മൂന്ന് പെണ്‍മക്കളെയും കഴുത്തറുത്ത് കൊന്ന് യുവാവ്; കൊലയ്ക്ക് പിന്നില്‍ മകനോടുള്ള ഇഷ്ടക്കൂടുതലെന്ന് നിഗമനം: ഒളിവില്‍ പോയ പ്രതിക്കായി തിരച്ചില്‍

ഭാര്യയേയും മൂന്ന് പെണ്‍മക്കളെയും കഴുത്തറുത്ത് കൊന്ന് യുവാവ്

Update: 2026-02-26 00:10 GMT

ന്യൂഡല്‍ഹി: രണ്ട് മാസം ഗര്‍ഭിണിയായ ഭാര്യയേയും മൂന്ന് പെണ്‍കുട്ടികളേയും യുവാവ് കഴുത്തറുത്ത് കൊന്നു. 27 വയസ്സുകാരിയായ അനിതയും മൂന്ന്, നാല്, അഞ്ച് വയസ്സ് പ്രായമുള്ള പെണ്‍കുട്ടികളുമാണ് മരിച്ചത്. പ്രേംചന്ദ് പാര്‍ക്കിലാണ് നാടിനെ നടുക്കിയ സംഭവം. മുന്‍ചുന്‍ കെവാട്ടാണ് രണ്ട് മാസം ഗര്‍ഭിണിയായ ഭാര്യയേയും പെണ്‍കുട്ടികളേയും കൊലപ്പെടുത്തിയത്. മകനോടുള്ള അമിതമായ ഇഷ്ടമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം.

ബുധനാഴ്ച രാവിലെ അയല്‍വാസികളാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന അനിതയേയും പിഞ്ചു കുഞ്ഞുങ്ങളേയും ആദ്യം കണ്ടെത്തിയത്. മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ചാണ് നാലുപേരുടേയും കഴുത്തറുത്തതെന്നും. മുറിവുകള്‍ വളരെ ആഴത്തിലുള്ളതായിരുന്നെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊലപാതകത്തിന്റെ കാരണം എന്താണെന്നറിയാനുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.

മകനോടുള്ള ഇഷ്ടക്കൂടുതലാണോ കൊലപാതകത്തിന് കാരണമെന്നും സംശയമുണ്ട്. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാണെന്നും പൊലീസ് പറഞ്ഞു. അനിതയും മുന്‍ചുന്‍ കെവാട്ടും ബിഹാര്‍ സ്വദേശികളാണ്. 2 വര്‍ഷം മുന്‍പാണ് പ്രേംചന്ദ് പാര്‍ക്കിലേക്ക് താമസം മാറിയത്.

Tags:    

Similar News