'സാന്റയുടെ വേഷം ധരിക്കാന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കരുത്'; രാജസ്ഥാനില്‍ സ്‌കൂളുകള്‍ക്ക് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം
ജയ്പൂര്‍: ക്രിസ്മസ് ആഘോഷത്തില്‍ സാന്റയുടെ വേഷം ധരിക്കാന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കരുതെന്ന് സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കി രാജസ്ഥാനിലെ ശ്രീഗംഗാനഗര്‍ വിദ്യാഭ്യാസ ഡിപ്പാര്‍ട്‌മെന്റ്. ഇതുസംബന്ധിച്ച് എന്തെങ്കിലും പരാതി ലഭിച്ചാല്‍ നടപടി എടുക്കുമെന്ന് 22ന് അഡീഷണല്‍ ജില്ലാ വിദ്യഭ്യാസ ഓഫിസര്‍ അശോക് വദ്വ ഉത്തരവിട്ടിരുന്നു. ഇത്തരം പരിപാടികളില്‍ പങ്കെടുക്കാന്‍ കുട്ടികള്‍ക്ക് സമ്മര്‍ദ്ദം നല്‍കരുതെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
രക്ഷാകര്‍ത്താക്കളുടെ സമ്മതത്തോടെ പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ തടസമില്ല. എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കുകയോ രക്ഷിതാക്കള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുകയോ ചെയ്താല്‍ സ്‌കൂള്‍ മാനേജ്‌മെന്റായിരിക്കും ഉത്തരവാദിയെന്നും അശോക് വദ്വ പറഞ്ഞു. ഡിസംബര്‍ 25 വീര്‍ ബലി ദിവസ് ആയികൂടി ആചരിക്കുന്നതിനാല്‍ ആഘോഷങ്ങളില്‍ സ്‌കൂളികള്‍ സമതുലിത പാലിക്കണമെന്നും ഓഫീസര്‍ ആവശ്യപ്പെട്ടു.