റീല്‍ ഷൂട്ടിനിടെ കാര്‍ നിയന്ത്രണംവിട്ട് പതിച്ചത് കനാലില്‍! അഹമ്മദാബാദില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

റീല്‍ ഷൂട്ടിനിടെ കാര്‍ നിയന്ത്രണംവിട്ട് പതിച്ചത് കനാലില്‍! അഹമ്മദാബാദില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

Update: 2025-03-07 13:22 GMT

അഹമ്മദബാദ്: റീല്‍ ഷൂട്ടിനിടെ കാര്‍ നിയന്ത്രണംവിട്ട് കാര്‍ കനാലില്‍ പതിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. റീല്‍ ഷൂട്ടിനിടെ നിയന്ത്രണം തെറ്റിയ SUV ഫത്തേവാഡി കനാലില്‍ പതിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന രണ്ടു യുവാക്കള്‍ക്ക് ജീവന്‍ നഷ്ടമായി. ഒരാളെ കാണാതെയുമായി. റീലിനായി കാറില്‍ വീലിംഗും സ്റ്റണ്ടിംഗും നടത്തുകയായിരുന്നു യുവാക്കള്‍. ഇതിനിടെ നിയന്ത്രണം തെറ്റിയ വാഹനം കനാലിലേക്ക് പതിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നു. ബുധനാഴ്ച വൈകിട്ട് വസ്‌ന ബാരേജിന് സമീപമാണ് സംഭവം.

കനാലിന് സമീപത്ത് നിന്ന് യുടേണ്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഡ്രൈവറുടെ നിയന്ത്രണം നഷ്ടമായത്. കാറിന് സമീപം മറ്റൊരള്‍ നില്‍ക്കുന്നതും ഇയാള്‍ സഹായത്തിനായി നിലവിളിക്കുന്നതും കാണാമായിരുന്നു.വിവരം ലഭിച്ചതിന് പിന്നാലെ അധികൃതര്‍ സംഭവം സ്ഥലത്തെത്തി. യക്ഷ് സോളങ്കി, യക്ഷ് ഭാന്‍കോഡിയ എന്നിവരാണ് മരിച്ചത്. ക്രിഷ്‌ദേവിനെയാണ് കാണാതായത്. ഇവരെ രക്ഷപ്പെടുത്താന്‍ സുഹൃത്തുക്കള്‍ കയര്‍ കനാലിലേക്ക് എറിഞ്ഞ് നല്‍കിയെങ്കിലും ഇവരെ രക്ഷിക്കാനായില്ല. പത്തു സുഹൃത്തുക്കള്‍ ചേര്‍ന്ന് റീല്‍സ് ഷൂട്ട് ചെയ്യാനാണ് കാര്‍ വാടകയ്ക്ക് എടുത്തതെന്ന് പൊലീസ് കണ്ടെത്തി.

Similar News