വണ്ടിക്ക് സൈഡ് കൊടുക്കാത്തതിൽ ദേഷ്യം; റോഡിൽ തർക്കിച്ച് നിൽക്കവേ കൈവിട്ട കളി; ദമ്പതിമാർക്ക് പരിക്ക്; കേസിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറെ പൊക്കി പോലീസ്

Update: 2025-11-13 09:19 GMT

ബെംഗളൂരു: റോഡിലെ അതിക്രമത്തെത്തുടർന്നുണ്ടായ തർക്കത്തിൽ ദമ്പതികളെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ സോഫ്റ്റ്‌വെയർ എൻജിനീയറെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ 26-ന് സദാശിവനഗർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ഫ്രീ ലെഫ്റ്റ് നിബന്ധനകളില്ലാത്ത സിഗ്നലിൽ കാറിന് മുന്നിൽ വാഹനം നിർത്തിയതുമായി ബന്ധപ്പെട്ട തർക്കമാണ് പിന്നീട് കൊലപാതക ശ്രമത്തിലേക്ക് നയിച്ചതെന്ന് പോലീസ് കണ്ടെത്തി.

സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. അറസ്റ്റിലായ സോഫ്റ്റ്‌വെയർ എൻജിനീയർ സുകൃത് കേശവ്, സ്കൂട്ടറിൽ സഞ്ചരിച്ച ദമ്പതികളെ കാറിടിപ്പിച്ച് തെറിപ്പിക്കുന്ന ദൃശ്യങ്ങൾ വ്യക്തമായി കാണാം. അപകടത്തിനു ശേഷം വാഹനം നിർത്താതെ ഓടിച്ചുപോകുന്നതും സമീപത്തുണ്ടായിരുന്നവർ അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാനായി ഓടുന്നതും ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്.

തുടർന്ന് രജിസ്റ്റർ ചെയ്ത കേസ് ട്രാഫിക് പോലീസ് സദാശിവനഗർ പോലീസിന് കൈമാറുകയായിരുന്നു. സുകൃത് കേശവിനെതിരെ കൊലപാതക ശ്രമത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇയാൾ സുഹൃത്തിനൊപ്പം ഇന്ദിരാനഗറിലേക്ക് യാത്ര ചെയ്യുകയായിരുന്നെന്ന് പോലീസ് അറിയിച്ചു.

Tags:    

Similar News