പിന്തുടര്‍ന്നെത്തി പൊതുസ്ഥലത്ത് വെച്ച് പെണ്‍കുട്ടിയോട് ലൈംഗികഅതിക്രമം; യുവാവ് അറസ്റ്റില്‍
പിന്തുടര്‍ന്നെത്തി പൊതുസ്ഥലത്ത് വെച്ച് പെണ്‍കുട്ടിയോട് ലൈംഗികഅതിക്രമം; യുവാവ് അറസ്റ്റില്‍
ബെംഗളൂരു: പൊതുസ്ഥലത്ത് വച്ച് പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുപത്തിയെട്ടുകാരനായ മുഹമ്മദ് മറൂഫ് ഷരീഫ് എന്നയാളാണ് പിടിയിലായത്. ഗോവിന്ദപുര സ്വദേശിയായ പെണ്‍കുട്ടിയാണ് ആക്രമണത്തിന് ഇരയായത്. പെണ്‍കുട്ടിയെ പിന്തുടര്‍ന്നെത്തിയ യുവാവ് അവളെ ബലമായി പിടിച്ചു നിര്‍ത്തിയ ശേഷം ചുണ്ടില്‍ ചുംബിക്കുക ആയിരുന്നു.
ജൂലായ് 17 നായിരുന്നു സംഭവം. സ്‌കൂട്ടറില്‍ സാധനങ്ങള്‍ വാങ്ങാനായി പുറത്തുപോയപ്പോഴാണ് പെണ്‍കുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായത്. പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് എത്തിയ ഷരീഫ് പെണ്‍കുട്ടി സ്‌കൂട്ടറില്‍ നിന്ന് റോഡിലേക്ക് ഇറങ്ങിയ സമയത്ത് പിന്നിലെത്തി അവളെ കടന്നു പിടിക്കുക ആയിരുന്നു. ശേഷം അവളുടെ ചുണ്ടുകളില്‍ ചുംബിച്ചു. ആക്രമണത്തിന് പിന്നാലെ പെണ്‍കുട്ടി അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു.
വീട്ടിലെത്തിയ ശേഷം പെണ്‍കുട്ടി ഇക്കാര്യം വീട്ടുകാരെ അറിയിച്ചു. പിന്നാലെയാണ് പൊലീസില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടി സ്‌കൂട്ടറില്‍ സഞ്ചരിച്ചപ്പോള്‍ തന്റെ ദേഹത്തേയ്ക്ക് വെള്ളം തെറിപ്പിച്ചെന്നും അതില്‍ പ്രകോപിതനായാണ് ഇത്തരത്തില്‍ ചെയ്തതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.