റെയില്‍വേ ട്രാക്കില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ട്രാക്ക്മാന്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

റെയില്‍വേ ട്രാക്കില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ട്രാക്ക്മാന്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

Update: 2025-08-04 02:17 GMT

റെയില്‍വേ ട്രാക്കില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ട്രാക്ക്മാന്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്റൂര്‍ക്കല: ഒഡിഷ-ഝാര്‍ഖണ്ഡ് അതിര്‍ത്തിയിലെ സുന്ദര്‍ഗഢില്‍ റെയില്‍വേ ട്രാക്കില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ട്രാക്ക്മാന്‍ മരിച്ചു. നിരോധിത സി.പി.ഐ (മാവോവാദി) സംഘടന ആചരിക്കുന്ന രക്തസാക്ഷി വാരത്തിലെ അവസാന ദിനമായ ഞായറാഴ്ച അട്ടിമറി സാധ്യത കണക്കിലെടുത്ത് പരിശോധന നടത്തുന്നതിനിടെയാണ് ട്രാക്കില്‍ പൊട്ടിത്തെറിയുണ്ടായത്.

അറ്റുവാ ഒറാം എന്ന 37കാരനാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ആള്‍ക്ക് പരിക്കേറ്റു. മാവോവാദി അട്ടിമറി നീക്കം സംശയിക്കുന്ന സ്‌ഫോടനത്തില്‍ ഒരു കോണ്‍ക്രീറ്റ് സ്ലീപ്പര്‍ തകര്‍ന്നു. പ്രദേശത്ത് നേരത്തെ ആക്രമണ സൂചന നല്‍കുന്ന പോസ്റ്റര്‍ പതിച്ചിരുന്നതായും ഇതേ തുടര്‍ന്നുള്ള പരിശോധനക്കിടെയാണ് പൊട്ടിത്തെറിയെന്നും പൊലീസ് പറഞ്ഞു.


Tags:    

Similar News