അരുണാചലില്‍ മലയാളി യുവാവ് തടാകത്തില്‍ മുങ്ങി മരിച്ചു; ഒപ്പമുണ്ടായിരുന്ന സുഹൃത്തിനായി തിരച്ചില്‍: അപകടത്തില്‍പ്പെട്ടത് കേരളത്തില്‍ നിന്നും വിനോദ സഞ്ചാരത്തിനായി അരുണാചല്‍ പ്രദേശില്‍ എത്തിയവര്‍

മലയാളി യുവാവ് അരുണാചലില്‍ തടാകത്തില്‍ മുങ്ങി മരിച്ചു

Update: 2026-01-17 00:20 GMT

ഇറ്റാനഗര്‍: വിനോദ സഞ്ചാരത്തിനായി അരുണാചല്‍ പ്രദേശിലെത്തിയ മലയാളി യുവാവ് മുങ്ങി മരിച്ചു. സെലാ തടാകത്തിലെ ഒഴുക്കില്‍പ്പെട്ട് 26 വയസ്സുകാരനായ ഡിനുവാണ് മരിച്ചത്. ഒപ്പുണ്ടായിരുന്ന മഹാദേവ് എന്ന ഇരുപത്തിനാലുകാരനായി തിരച്ചില്‍ തുടരുകയാണ്. വെള്ളിയാഴ്ച്ച വൈകുന്നേരം മൂന്ന് മണിക്കാണ് അപകടമുണ്ടായത്.

സുഹൃത്തുക്കള്‍ക്കൊപ്പം കേരളത്തില്‍ നിന്നും വിനോദസഞ്ചാരത്തിന് എത്തിയതായിരുന്നു ഇരുവരും. മലയാളികളായ ഏഴംഗ സംഘമാണ് കേരളത്തില്‍ നിന്നും യാത്ര പോയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന യുവാവ് തടാകത്തിലേക്ക് വീഴുകയും രക്ഷിക്കാനായി ഡിനുവും മഹാദേവും തടാകത്തിലേക്ക് ഇറങ്ങുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന യുവാവിനെ രക്ഷിക്കാനായെങ്കിലും ഡിനുവും മഹാദേവും തടാകത്തിലേക്ക് വീഴുകയായിരുന്നു.

ഉടനടി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും പിന്നീട് ഡിനുവിന്റെ മൃതദേഹം കണ്ടെത്തി. മഹാദേവിനെ കണ്ടെത്താനുള്ള തിരച്ചില്‍ ശനിയാഴ്ച രാവിലെ 8 മണിക്ക് പുനരാരംഭിക്കുമെന്ന് പൊലീസ് അറിയിച്ചു.

Tags:    

Similar News