എഐ ലോകത്തിന്റെ കണ്ണുകള്‍ ഇന്ത്യയിലേക്ക്; തദ്ദേശീയ മോഡലുകള്‍ കരുത്താകും

Update: 2026-02-16 08:18 GMT

ന്യൂഡല്‍ഹി: സാങ്കേതിക വിദ്യയുടെ ഭാവി നിര്‍ണ്ണയിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ അമേരിക്കയ്ക്കും ചൈനയ്ക്കും വെല്ലുവിളിയുയര്‍ത്താന്‍ ഇന്ത്യ തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മെഗാ ടെക് ഉച്ചകോടിയില്‍ സുന്ദര്‍ പിച്ചൈ, സാം ആള്‍ട്ട്മാന്‍ തുടങ്ങിയ ആഗോള ഐടി പ്രമുഖരുടെ സാന്നിധ്യം ശ്രദ്ധേയമാണ്.

ഇന്ത്യയുടെ ഭാഷാ വൈവിധ്യത്തെ ഉള്‍ക്കൊള്ളുന്ന സര്‍ക്കാര്‍ പിന്തുണയുള്ള എഐ മോഡല്‍. 22 ഔദ്യോഗിക ഭാഷകളെ പിന്തുണയ്ക്കുന്ന, 17 ബില്യണ്‍ പാരാമീറ്ററുകളുള്ള കരുത്തുറ്റ എഐ മോഡല്‍ സമ്മിറ്റില്‍ പുറത്തിറക്കും. സമാപന സമ്മേളനത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ പങ്കെടുക്കും.

സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയുടെ റിപ്പോര്‍ട്ട് പ്രകാരം എഐ മേഖലയില്‍ ലോകത്ത് മൂന്നാം സ്ഥാനത്താണ് ഇന്ത്യ. രാജ്യത്തെ ശക്തമായ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറും (ആധാര്‍, യുപിഐ തുടങ്ങിയവ) വിപുലമായ വിവരശേഖരവും പ്രയോജനപ്പെടുത്തി കുറഞ്ഞ ചിലവില്‍ സാധാരണക്കാര്‍ക്ക് എഐ സേവനങ്ങള്‍ എത്തിക്കുകയാണ് ലക്ഷ്യം. മൈക്രോസോഫ്റ്റ്, എന്‍വിഡിയ, ഗൂഗിള്‍ തുടങ്ങിയ കമ്പനികള്‍ ഇതിനകം തന്നെ ഇന്ത്യയില്‍ ഡാറ്റ സെന്ററുകള്‍ക്കായി വലിയ നിക്ഷേപങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Similar News