സ്‌കൂട്ടര്‍ ഹൈവേയുടെ മദ്ധ്യത്തിലായി ഞങ്ങളുടെ മുന്നില്‍ നിര്‍ത്തി; അവര്‍ കാറിന്റെ ഡോര്‍ ബലമായി തുറക്കാന്‍ ശ്രമിച്ചു; എന്റെ ഡ്രൈവറെ ഭീഷണിപ്പെടുത്തി, നിന്റെ അമ്മയെ വെറുതെ വിടില്ലെന്നു പറഞ്ഞു; ദുരനുഭവം പങ്കുവച്ച് നടി
സ്‌കൂട്ടര്‍ ഹൈവേയുടെ മദ്ധ്യത്തിലായി ഞങ്ങളുടെ മുന്നില്‍ നിര്‍ത്തി
മുംബൈ: യാത്രക്കിടെയുണ്ടായ ദുരനുഭവം പങ്കുവച്ച് നടി നിമിഷ നായര്‍. മുംബൈയിലെ ബാന്ദ്ര നഗരത്തിലൂടെ ഊബര്‍ ടാക്സിയില്‍ യാത്ര ചെയ്യുന്നതിനിടെ മദ്യപിച്ചിരുന്നതായി തോന്നിക്കുന്ന രണ്ട് ബൈക്ക് യാത്രികര്‍ വഴി തടയുകയും കാറിന്റെ ഡോര്‍ ബലമായി തുറക്കാന്‍ ശ്രമിക്കുകയും ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് നടി സമൂഹമാദ്ധ്യത്തിലൂടെ പങ്കുവച്ചത്. കുറിപ്പില്‍ മുംബൈ പോലീസിനെ ടാഗ് ചെയ്യുകയും ചെയ്തു.
ഗുണ്ടാ ആക്രമണത്തെ കുറിച്ചാണ് നിമിഷ നായരുടെ പോസ്റ്റ്. സമാനമായ അനുഭവം നേരത്തെയും ഉണ്ടായതായി നടി പറഞ്ഞു. മുംബയിലെ കൊളാബയിലൂടെ സഞ്ചരിക്കവേയാണ് മുന്‍പ് ദുരനുഭവമുണ്ടായതെന്ന് നടി പങ്കുവച്ചു
കുറിപ്പിന്റെ പൂര്‍ണരൂപം:
പുലര്‍ച്ചെ 4:50 ഓടെ ഖേര്‍വാഡി ഫ്‌ലൈ ഓവറിനടുത്തുവച്ച് മദ്യപരും ആക്രമണകാരികളുമായ രണ്ട് ഗുണ്ടകള്‍ എന്റെ ഊബര്‍ ഡ്രൈവറെ ഓവര്‍ടേക്ക് ചെയ്തതിന് ഒരു 'പാഠം' പഠിപ്പിക്കാന്‍ തീരുമാനിച്ചു. ഇതിന് തെളിവായി ക്യാമറകളുണ്ട്. അവര്‍ ഒരു നോ സ്റ്റോപ്പ് ഹൈവേയില്‍ ഞങ്ങളുടെ വഴി തടയാന്‍ ശ്രമിച്ചു. തുടര്‍ന്ന് സ്‌കൂട്ടര്‍ ഹൈവേയുടെ മദ്ധ്യത്തിലായി ഞങ്ങളുടെ മുന്നില്‍ നിര്‍ത്തി.എന്റെ ഡ്രൈവറെ ഭീഷണിപ്പെടുത്തി, നിന്റെ അമ്മയെ വെറുതെ വിടില്ലെന്നു പറഞ്ഞു.
വാതിലുകള്‍ ബലമായി തുറക്കാന്‍ ശ്രമിച്ചു. ജനാലകള്‍ താഴ്ത്താന്‍ എന്നോട് ആവശ്യപ്പെട്ടു. ഞങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ഞങ്ങള്‍ അതൊന്നും ചെയ്തില്ല, കാരണം അയാള്‍ ഡ്രൈവറെ മര്‍ദ്ദിക്കാന്‍ വന്നതാണെന്ന് വ്യക്തമാണ്. നിരവധി സാക്ഷികളുള്ള ഈ പീഡനവും ആക്രമണവും ഹൈവേയുടെ നടുവിലാണ് നടന്നത്. ഞാന്‍ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചതോടെയാണ് അവര്‍ പോയത്.
സമാനമായ അനുഭവം നേരത്തെയും ഉണ്ടായതായി നടി പറഞ്ഞു. മുംബയിലെ കൊളാബയിലൂടെ സഞ്ചരിക്കവേയാണ് മുന്‍പ് ദുരനുഭവമുണ്ടായതെന്ന് നടി പങ്കുവച്ചു. ഡല്‍ഹിയില്‍ ജനിച്ചുവളര്‍ന്ന നിമിഷ നായര്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനത്തിനുശേഷമാണ് മുംബയിലേയ്ക്ക് താമസം മാറിയത്.