ഗര്‍ഭിണിയെ കഴുത്തുഞെരിച്ചു കൊന്ന് പ്ലാസ്റ്റിക് കവറിലാക്കി കട്ടിലിനടിയില്‍ ഒളിപ്പിച്ചു ഭര്‍ത്താവ്; വിവാഹശേഷം പണത്തിനായി ഭര്‍തൃവീട്ടുകാര്‍ മകളെ നിരന്തരം പീഡിപ്പിച്ചിരുന്നു യുവതിയുടെ കുടുംബം
ഗര്‍ഭിണിയെ കഴുത്തുഞെരിച്ചു കൊന്ന് പ്ലാസ്റ്റിക് കവറിലാക്കി കട്ടിലിനടിയില്‍ ഒളിപ്പിച്ചു ഭര്‍ത്താവ്;
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിനെ നടുക്കി യുവതിയുടെ കൊലപാതകം. സോദേപുരില്‍ ആറുമാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവ് ഋഷി ഹരിചന്ദ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. 24 വയസ്സുള്ള പൂജ മൊണ്ടലാണ് കൊല്ലപ്പെട്ടത്, തുടര്‍ന്ന് മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് കട്ടിലിനടിയില്‍ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. രണ്ട് വര്‍ഷം മുമ്പാണ് ഇരുവരുടെയും വിവാഹം നടന്നത്. വിവാഹശേഷം പണത്തിനായി ഋഷിയും കുടുംബവും മകളെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് പൂജയുടെ കുടുംബം ആരോപിച്ചു.
ഗര്‍ഭിണിയായിരുന്നിട്ടും പീഡനം തുടരുകയായിരുന്നുവെന്ന് പൂജയുടെ കുടുംബം പറയുന്നു. ബുധനാഴ്ച രാവിലെയുണ്ടായ തര്‍ക്കത്തിനിടയില്‍, പണം നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഋഷി തുണി ഉപയോഗിച്ച് പൂജയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.സംഭവത്തിന് ശേഷം മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് കട്ടിലിനടിയില്‍ ഒളിപ്പിച്ചു. പിന്നീട് പൂജയുടെ കുടുംബം വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
മരണകാരണം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം സ്ഥിരീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി.