രണ്ട് നിയമസഭാ മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ ഒമര്‍ അബ്ദുല്ല; നാമനിര്‍ദേശ പത്രിക നല്‍കി
രണ്ട് നിയമസഭാ മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ ഒമര്‍ അബ്ദുല്ല; നാമനിര്‍ദേശ പത്രിക നല്‍കി
രണ്ട് നിയമസഭാ മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ ഒമര്‍ അബ്ദുല്ല; നാമനിര്‍ദേശ പത്രിക നല്‍കിബുദ്ഗാം: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷനല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുല്ല രണ്ടു നിയമസഭാ മണ്ഡലങ്ങളില്‍ മത്സരിക്കും. ബുദ്ഗാം സീറ്റില്‍ മത്സരിക്കുന്നതിനായി ഒമര്‍ അബ്ദുല്ല നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഗന്ധര്‍ബാലിലാണ് അദ്ദേഹം ആദ്യം നാമനിര്‍ദേശ പത്രിക നല്‍കിയത്.
''2 സീറ്റുകളില്‍ ഞാന്‍ മത്സരിക്കുന്നതു ബലഹീനതയല്ല. അത് നാഷനല്‍ കോണ്‍ഫറന്‍സിന്റെ ശക്തിയുടെ തെളിവാണ്. ബാരാമുല്ല, അനന്ത്‌നാഗ്, ശ്രീനഗര്‍ എന്നിവിടങ്ങളിലെല്ലാം നാഷനല്‍ കോണ്‍ഫറന്‍സിന് അനുകൂല ട്രെന്‍ഡാണു കാണുന്നത്. കഴിഞ്ഞ 5-6 വര്‍ഷമായി ഉയര്‍ന്ന അഴിമതി ആരോപണങ്ങളെല്ലാം അന്വേഷിക്കും. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ ജനം സന്തുഷ്ടരല്ല. തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്നാണു ഞങ്ങളുടെ പ്രതീക്ഷ'' ഒമര്‍ പറഞ്ഞു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം കശ്മീരില്‍ നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. 90 നിയമസഭാ മണ്ഡലങ്ങളാണു ജമ്മു കശ്മീരിലുള്ളത്, ഇതില്‍ 7 എണ്ണം പട്ടികജാതിക്കാര്‍ക്കും 9 എണ്ണം പട്ടികവര്‍ഗക്കാര്‍ക്കുമായി സംവരണം ചെയ്തിട്ടുണ്ട്. സെപ്റ്റംബര്‍ 18, 25, ഒക്ടോബര്‍ 1 തീയതികളിലായി മൂന്ന് ഘട്ടമായാണു വോട്ടെടുപ്പ്. ഒക്ടോബര്‍ നാലിനാണു വോട്ടെണ്ണല്‍.