ഏഴു വയസ്സുകാരിയെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു

Update: 2026-03-02 12:19 GMT

ലഖ്‌നൗ: ഏഴുവയസ്സുകാരിയെ തെരുനായക്കള്‍ കടിച്ചുകൊന്നു. ഉത്തര്‍ പ്രദേശിലെ ലഖ്‌നൗലില്‍ ഞായറാഴ്ച വൈകീട്ടാണ് സംഭം. കര്‍ഷകനായി ദിലീപ് കഷ്യാപിന്റെ മകള്‍ അന്‍ഷിക വിശ്വകര്‍മ എന്ന് പെണ്‍കുട്ടിയാണ് അതിദാരുണാമായി മരിച്ചത്. തരോണ ഗ്രാമത്തിലെ വീട്ടില്‍ നിന്ന് 150 മീറ്റര്‍ അകലെയുള്ള കുറ്റിക്കാട്ടില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.

ഞായറാഴ്ച വൈകുന്നേരം 6.30 ഓടെ പെണ്‍കുട്ടി ഒറ്റയ്ക്ക് വിസര്‍ജനത്തിനായി കുറ്റിക്കാട്ടിലേക്ക് പോയതായിരുന്നു എന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു. സംഭവം പ്രദേശവാസികളെ ആശങ്കയിലാക്കി. യു.പിയിലെ മുറാദാബാദില്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ മൂന്നു വയസ്സുകാരിയെ തെരുവുനായകള്‍ കടിച്ചുകൊന്നിരുന്നു.

Similar News