ആന്ധ്രപ്രദേശില്‍ ടിപ്പര്‍ ലോറി സ്വകാര്യബസുമായി കൂട്ടിയിടിച്ച് അപകടം; 12 മരണം
ആന്ധ്രപ്രദേശില്‍ ടിപ്പര്‍ ലോറി സ്വകാര്യബസുമായി കൂട്ടിയിടിച്ച് അപകടം; 12 മരണം
By : സ്വന്തം ലേഖകൻ
Update: 2026-03-26 03:48 GMT
വിജയവാഡ: ആന്ധ്രപ്രദേശില്‍ ടിപ്പര്‍ ലോറി സ്വകാര്യബസുമായി കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തില്‍ 12 പേര് മരിച്ചു. ഇരുപതിലേറെപ്പേര്‍ക്ക് പരുക്കേറ്റു. വ്യാഴാഴ്ച രാവിലെ ആറുമണിയോടെയാണ് നാടിനെ നടുക്കിയ അപകടം. ഹൈദരാബാദില്‍നിന്ന് പാമുരുവിലേക്ക് പോയ ബസ് മാര്‍ക്കാപുരത്തിനു സമീപം വച്ച് മണ്ണ് കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവാഹനങ്ങള്‍ക്കും തീപിടിച്ചു. പരുക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. ഹരികൃഷ്ണ ട്രാവല്‍സിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്.