ഒരു സിലിണ്ടര്‍ എല്‍പിജി നല്‍കിയാല്‍ ഒരു മാസം ബിരിയാണി സൗജന്യം; പരസ്യം നല്‍കി ഹൊസൂരിലെ ഹോട്ടല്‍
എൽപിജി നൽകിയാൽ ഒരു മാസം ബിരിയാണി സൗജന്യം; പരസ്യവുമായി ഹോട്ടൽ
ചെന്നൈ: എല്‍പിജി സിലണ്ടറിന് ബിരിയാണി ഓഫര്‍ ചെയ്ത് ഹൊസൂരിലെ ഹോട്ടല്‍. 'ഒരു സിലിണ്ടര്‍ എല്‍പിജി നല്‍കിയാല്‍ ഒരു മാസം ബിരിയാണി സൗജന്യം'. ബിരിയാണിക്ക് പ്രശസ്തമായ ഹൊസുരിലെ ഈറോഡ് അമ്മൈ മെസ് ആണ് എല്‍പിജി പ്രതിസന്ധി മറികടക്കാന്‍ ഇന്‍സ്റ്റഗ്രാമിലൂടെ ഇങ്ങനെ പരസ്യം നല്‍കിയത്. 300 രൂപയുടെ മട്ടന്‍ ബിരിയാണിയോ 190 രൂപയുടെ ചിക്കന്‍ ബിരിയാണിയോ കഴിക്കാമെന്നതായിരുന്നു ഓഫര്‍.
ഹോട്ടല്‍ അധികൃത്# നല്‍കിയ പരസ്യം ക്ലിക്ക് ആവുകയും ചെയ്തു. 15 ദിവസത്തിനിടെ ആറുപേര്‍ സിലിണ്ടറുമായി എത്തി. 'സൗജന്യ ബിരിയാണിക്കുവേണ്ടിയാണ് ആളുകള്‍ സിലിണ്ടര്‍ കൊണ്ടുതന്നത് എന്ന് കരുതുന്നില്ലെന്ന് പര്‍ച്ചേസ് മാനേജര്‍ എസ് അശോക് പറഞ്ഞു. സിലിണ്ടര്‍ നല്‍കിയവര്‍ ഒന്നോ രണ്ടോ ദിവസം മാത്രമേ ബിരിയാണി കഴിച്ചുള്ളു. ഒരുപാട് ആളുകള്‍ക്ക് ഉപയോഗപ്രദമാകുമെന്ന് കരുതിയതുകൊണ്ടാകാം സിലിണ്ടര്‍ നല്‍കിയതെന്നും അത് അവരുടെ നല്ലമനസാണ് കാണിക്കുന്നതെന്നും ' അശോക് പറഞ്ഞു