മൂന്ന് വര്‍ഷത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത 30 പെണ്‍കുട്ടികളെ പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി: ബിജെപി നേതാവിന്റ മകന്‍ അറസ്റ്റില്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; ബിജെപി നേതാവിന്റ മകന്‍ അറസ്റ്റില്‍
പനാജി: മൂന്ന് വര്‍ഷത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത 30ഓളം പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന കേസില്‍ ഗോവയിലെ ബിജെപി നേതാവിന്റെ മകന്‍ അറസ്റ്റില്‍. കുര്‍ചോറം കക്കോറ മുനിസിപ്പല്‍ കൗണ്‍സിലര്‍ സുസാന്ത് നായിക്കിന്റെ മകന്‍ സോഹം നായിക്കാണ് (20) അറസ്റ്റിലായത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെയാണ് ഇയാള്‍ ഇത്രയധികം പെണ്‍കുട്ടികളെ പീഡിപ്പിച്ചത്. പീഡനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സുഹൃത്തുക്കളുമായി പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച ഇയാള്‍ ചൂഷണം ചെയ്യുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. യുവാവ് തന്റെ സുഹൃത്തുക്കള്‍ക്കൊപ്പമിരിക്കുമ്പോള്‍ ഈ കാര്യങ്ങള്‍ അവരോട് പറയുകയും വിഡിയോകള്‍ കാണിക്കുകയും ചെയ്തു. പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്.
സോഹത്തിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. യുവാവിനെതിരെ കനത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. പൊലീസ് സ്റ്റേഷനു മുന്നില്‍ ശക്തമായ പ്രതിഷേധം നടന്നു. യുവാവും പെണ്‍കുട്ടികളും കോളേജില്‍ പഠിക്കുന്ന സമയത്താണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.