നടന്‍ രജനികാന്ത് ആശുപത്രിയില്‍; ആരോഗ്യ നില തൃപ്തികരം

നടന്‍ രജനികാന്ത് ആശുപത്രിയില്‍; ആരോഗ്യ നില തൃപ്തികരം

Update: 2024-10-01 02:53 GMT
നടന്‍ രജനികാന്ത് ആശുപത്രിയില്‍; ആരോഗ്യ നില തൃപ്തികരം
  • whatsapp icon

ചെന്നൈ: നടന്‍ രജനികാന്തിനെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയസംബന്ധമായ ചികിത്സയ്ക്കായി തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

എന്നാല്‍, ഇക്കാര്യം കുടുംബമോ ആശുപത്രി അധികൃതരോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, എല്ലാ നന്നായിപോകുന്നുവെന്ന് രജനികാന്തിന്റെ ഭാര്യ ലത രജനികാന്ത് ഒരുദേശീയ മാധ്യമത്തോട് പ്രതികരിച്ചു. ഇന്‍ര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. സായ് സതീഷിനുകീഴിലാണ് അദ്ദേഹത്തെ ചികിത്സിക്കുന്നതെന്നാണ് വിവരം.

അപ്പോളോ ആശുപത്രിയിലെ കത്തീറ്ററൈസേഷന്‍ ലാബില്‍ അദ്ദേഹത്തെ ഇലക്ടീവ് പ്രൊസീജിയറിന് വിധേയനാക്കുമെന്നാണ് റിപ്പോര്‍ട്ട്. കടുത്ത വയറുവേദനയെത്തുടര്‍ന്നാണ് രജിനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Tags:    

Similar News