കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പൂജാരി അറസ്റ്റിൽ; പ്രതിയെ റിമാൻഡ് ചെയ്തു; സംഭവം തമിഴ്നാട് തേനിയിൽ

Update: 2024-09-26 11:39 GMT

ചെന്നൈ: തമിഴ്നാട് തേനിയിൽ ക്ഷേത്ര മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 70കാരനായ പൂജാരിയെ അറസ്റ്റ് ചെയ്തു. തമിഴ്നാട് തേനിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. 70 വയസ്സുള്ള വയോധികനാണ് പോലീസ് പിടിയിലായിരിക്കുന്നത്. പ്രതിയെ 15 ദിവസത്തേക്ക് റി മാൻഡ്ച ചെയ്തിരിക്കുകയാണ്.

തമിഴ്നാട്ടിലെ തേനി പെരിയകുളത്തെ ഭഗവതി അമ്മൻ ക്ഷേത്രത്തിലാണ് നാടിനെ ഞെട്ടിപ്പിച്ച സംഭവം നടന്നത്. രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയും ക്ഷേത്ര മുറ്റത്ത് കളിച്ചുകൊണ്ടിരുന്നപ്പോൾ മിഠായി നൽകാമെന്ന് പറഞ്ഞ് പൂജാരിയായ തിലകൻ കുട്ടികളെ അകത്തേക്ക് വിളിക്കുകയായിരുന്നു.

തുടർന്ന് മിഠായി നൽകിയശേഷം ഇയാൾ ലൈംഗികാതിക്രമത്തിന് മുതിർന്നതായി കുട്ടികൾ പരാതി പറയുന്നു. ഭയന്ന് പുറത്തേക്കോടിയ പെൺകുട്ടി വീട്ടിൽ എത്തി കാര്യം വീട്ടുകാരോട് പറഞ്ഞു. വീട്ടുകാർ അയൽക്കാരെയും കൂട്ടി ക്ഷേത്രത്തിൽ എത്തിയപ്പോൾ മർദ്ദനം ഭയന്ന പൂജാരി വാതിൽ അടച്ച് ഇരുന്നു.

ഇതോടെ പ്രകോപിതരായ നാട്ടുകാർ ഉടനെ തന്നെ പോലീസിനെ കാര്യം അറിയിച്ചു. പെരിയകുളം വടക്കരൈയ സ്റ്റേഷനിൽ നിന്നും എത്തിയ പോലീസ് സംഘം ക്ഷേത്രത്തിൽ എത്തി പ്രതിയെ പിടികൂടി.

പോക്സോ വകുപ്പും ചുമത്തി കേസ് എടുത്തതായി പോലീസ് അറിയിച്ചു. കുട്ടികൾക്ക് കൗൺസലിംഗ് നൽകുമെന്നും അറിയിച്ചിട്ടുണ്ട്.

Tags:    

Similar News