മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി; നിതി ആയോഗ് സിഇഒ ബി വി ആര്‍ സുബ്രഹ്‌മണ്യത്തിന്റെ കാലാവധി ഒരു വര്‍ഷത്തേക്ക് നീട്ടി

മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി

Update: 2025-02-22 14:31 GMT

ന്യൂഡല്‍ഹി: മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിനെ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു. നിതി ആയോഗ് സിഇഒ ബി വി ആര്‍ സുബ്രഹ്‌മണ്യത്തിന്റെ കാലാവധി ഫെബ്രുവരി 24 മുതല്‍ ഒരു വര്‍ഷത്തേക്ക് നീട്ടി. 1987 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനായ സുബ്രഹ്‌മണ്യത്തെ 2023 ഫെബ്രുവരിയിലാണ് രണ്ടുവര്‍ഷത്തേക്ക് നിയമിച്ചത്.

ശക്തികാന്ത ദാസ് 2018 ഡിസംബര്‍ മുതല്‍ ആറുവര്‍ഷം ആര്‍ബിഐ ഗവര്‍ണറായിരുന്നു. നാലുപതിറ്റാണ്ടായി വിവിധ ഭരണമേഖലകളില്‍ വിപുലമായ പരിചയമുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ ധനകാര്യം, നികുതി, വ്യവസായങ്ങള്‍, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളില്‍ സുപ്രധാന പദവികള്‍ വഹിച്ചിരുന്നു. കോവിഡ് മഹാമാരി ആഞ്ഞടിച്ച കാലത്ത് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയും വളര്‍ച്ചയും കരുത്തുറ്റതാക്കാന്‍ പരിശ്രമിച്ച ആര്‍ബിഐ ഗവര്‍ണറായിരുന്നു

Tags:    

Similar News