''എല്ലാവരും പറഞ്ഞു ഞാൻ ചെയ്യുന്നത് വലിയ തെറ്റാണെന്ന്"; 50 ലക്ഷത്തിന്റെ ജോലി ഉപേക്ഷിച്ച് സന്യ സ്വപ്നം കീഴടക്കിയപ്പോൾ; ഇത് ഒരു പെൺകരുത്തിന്റെ കഥ; യുവതിയുടെ പോസ്റ്റ് വൈറൽ

Update: 2026-04-05 16:41 GMT

ഡൽഹി: സുരക്ഷിതമായ ജോലി, കൈനിറയെ ശമ്പളം, സമൂഹത്തിൽ മാന്യമായ പദവി, പലരും കൊതിക്കുന്ന ഈ ജീവിതം വേണ്ടെന്നു വെച്ച് തന്റെ സ്വപ്നത്തിന് പിന്നാലെ ഇറങ്ങിത്തിരിച്ച സന്യ ബത്ര എന്ന യുവതിയുടെ കഥ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാണ്. പ്രതിവർഷം 50 ലക്ഷം രൂപ വരുമാനമുണ്ടായിരുന്ന കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ചാണ് സന്യ ഫുൾടൈം കണ്ടന്റ് ക്രിയേഷനിലേക്ക് ചുവടുമാറ്റിയത്.

ജോലി രാജിവെച്ച അന്നത്തെ മാനസികാവസ്ഥ സന്യ തന്റെ പോസ്റ്റിൽ തുറന്നുപറയുന്നുണ്ട്. "ജോലി ഉപേക്ഷിച്ച ദിവസം എനിക്ക് വലിയ ഭയമായിരുന്നു. ഞാൻ ചെയ്യുന്നത് ഒരു വലിയ തെറ്റാണെന്ന് ചുറ്റുമുള്ളവർ കരുതി. സ്ഥിരതയുള്ള വരുമാനവും പദവിയും ഉപേക്ഷിക്കുന്നത് തുടക്കത്തിൽ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കി"—സന്യ പറയുന്നു.

തുടക്കത്തിൽ നേരിട്ട പരാജയങ്ങളും പ്രതിസന്ധികളുമാണ് തന്നെ കരുത്തയാക്കിയതെന്ന് സന്യ വിശ്വസിക്കുന്നു. സ്വന്തം സ്വപ്നങ്ങളിലുള്ള വിശ്വാസവും കഠിനാധ്വാനവുമാണ് ഇന്നത്തെ നേട്ടത്തിന് പിന്നിൽ. "ഒരുപക്ഷേ ഇപ്പോൾ നിങ്ങൾ എടുക്കാൻ ഭയപ്പെടുന്ന ആ തീരുമാനമായിരിക്കും നിങ്ങളെ ശരിയായ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നത്" സന്യ പറഞ്ഞു. വെല്ലുവിളികൾ നിറഞ്ഞ ഈ പാതയിൽ സന്യ കൈവരിച്ച വിജയം, കരിയറിൽ മാറ്റം ആഗ്രഹിക്കുന്ന ഒട്ടേറെ യുവാക്കൾക്ക് പ്രചോദനമാണ്.

Tags:    

Similar News