കൈകാണിച്ചിട്ട് നിർത്താതെ വാശി; ഥാറുമായി റോഡിൽ കുതിച്ചുപാഞ്ഞു; അതും യാത്രക്കാർക്ക് അപകടം ഉണ്ടാക്കും വിധം; ചെയ്‌സ് ചെയ്ത് പിടിച്ചുനിർത്തി; കാർ മുഴുവൻ അരിച്ചുപെറുക്കി; ചുമ്മാതല്ല...കടന്നുകളയാൻ ശ്രമിച്ചതെന്ന് പോലീസ്; രണ്ടുപേരെ കൈയ്യോടെ പൊക്കി

Update: 2025-04-05 10:57 GMT

കോഴിക്കോട്: റോഡിൽ കുതിച്ചുപാഞ്ഞെത്തിയ മഹേന്ദ്ര ഥാറിന്റെ വരവിൽ സംശയം തോന്നി. തുടർന്ന് കൈകാണിച്ചിട്ടും നിർത്താതെ പോയ വാഹനത്തെ പിന്തുടർന്നെത്തി കൈയ്യോടെ തൂക്കി പോലീസ്. ഒടുവിൽ നടന്ന പരിശോധനയിൽ കഞ്ചാവുമായി രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് തൊടിയിൽ ബീച്ച് പരിസരത്താണ് വഴിയാത്രക്കാരെയും സഞ്ചാരികളെയും എല്ലാം മുൾമുനയിൽ നിർത്തിയ സംഭവം നടന്നത്. കൈകാണിച്ചിട്ടും നിർത്താതെ കുതിച്ച ഥാറിനെ ചെയ്‌സ് ചെയ്താണ് പോലീസ് കുടുക്കിയത്.

കോഴിക്കോട് തൊടിയിൽ ബീച്ച് പരിസരത്ത് വാഹന പരിശോധനയ്ക്കിടെയാണ് കൈ കാണിച്ചിട്ടും നിർത്താതെ പോയവരെ പിന്തുടർന്ന് പോലീസ് പിടികൂടിയത്. ഒടുവിൽ വാഹനം പരിശോധിച്ചപ്പോൾ കഞ്ചാവും കണ്ടെടുക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന വയനാട് ചുള്ളിയോട് സ്വദേശി പുത്തൻവീട്ടിൽ മുഹമ്മദ് ഷിനാസ്, മലപ്പുറം പാറപ്പുറം സ്വദേശി ഷബീബ് എന്നിവരെ പോലീസ് കൈയ്യോടെ പൊക്കി.

സ്ഥിരം പരിശോധനയ്ക്കായി പോലീസ് അവിടെ നിൽക്കുമ്പോൾ ആയിരുന്നു. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചു വന്ന ഥാറിനെ ശ്രദ്ധിക്കുന്നത്. ഒടുവിൽ പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ ഥാര്‍ അപകടകരമായ രീതിയിൽ ഓടിച്ച് മുന്നോട്ടുപോവുകയായിരുന്നു. തുടര്‍ന്ന് ഭട്ട് റോഡ് റെയിവേ ഗേറ്റിന് അടുത്ത് വെച്ചാണ് പോലീസ് പിന്തുടർന്ന് പിടിച്ചത്.

പ്രതികൾ ഇതിന് മുമ്പും മയക്കുമരുന്ന് കേസുകളിൽ പ്രതിയാണെന്ന് പോലീസ് കണ്ടെത്തി. അറസ്റ്റിലായ ഷിനാസിനെിതരെ വയനാട്ടിലെ നൂൽപ്പുഴ, കൽപ്പറ്റ, മേപ്പാടി, അമ്പലവയൽ സ്റ്റേഷനുളിൽ കേസുകൾ ഉണ്ട്. 2024ൽ ഷിനാസിനെതിരെ കാപ്പ ചുമത്തിയിരുന്നതായും പോലീസ് പറയുന്നു.

Tags:    

Similar News