പാവപ്പെട്ടവൻ 'സഫ്ന'യെ ആദ്യമായി പരിചയപ്പെട്ടതും അവന്റെ തലവര തന്നെ മാറി; ഓരോന്ന് മിണ്ടിയും പറഞ്ഞും ബന്ധം കൂടുതൽ അടുത്തു; ഒടുവിൽ ഹോട്ടൽ മുറിയിലേക്ക് തഞ്ചത്തിൽ മയക്കി വിളിച്ചുവരുത്തിയതും കണ്ടത് അവളുടെ തനിനിറം; രണ്ടുംകല്പിച്ച് ഇരച്ചെത്തിയ ആ സംഘം യുവാവിനെ തീതീറ്റിച്ചു; ആ 'തേൻകെണി' കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്; പ്രതികൾ ഇനി അഴിയെണ്ണും

Update: 2026-02-25 16:45 GMT

കൊച്ചി: ഹണിട്രാപ്പിൽ കുടുക്കി ഭിന്നശേഷിക്കാരനായ യുവാവിനെ ക്രൂരമായി മർദിച്ച കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതി സഫ്ന ഉൾപ്പെടെയുള്ള സംഘാംഗങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ പുറത്തുവരുന്നത് കൊടുംക്രൂരതയുടെ വിവരങ്ങളാണ്. ഈ മാസം 22-ന് കൊച്ചി പനമ്പിള്ളി നഗറിലെ ഹോട്ടലിൽ വെച്ചാണ് കൊല്ലം നല്ലില സ്വദേശിയായ യുവാവിന് നേരെ അഞ്ചംഗ സംഘത്തിന്റെ ആക്രമണമുണ്ടായത്. ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതിനെ തുടർന്നാണ് യുവാവിനെ മർദിച്ചത്.

സംഭവദിവസം വൈകുന്നേരം ഒരുമിച്ച് പുറത്ത് പോകാമെന്ന് പറഞ്ഞ് സഫ്നയാണ് യുവാവിനെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയത്. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ഇവർ കുറച്ചുകാലമായി സൗഹൃദത്തിലായിരുന്നു. വൈകുന്നേരം ആറരയോടെ യുവാവ് ഹോട്ടൽ മുറിയിലെത്തിയപ്പോൾ ശുചിമുറിയിൽ ഒളിച്ചിരുന്ന രണ്ട് പേരും പുറത്ത് നിന്നെത്തിയ മറ്റ് രണ്ട് പേരും ചേർന്ന് മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.

യുവാവിനെ ഭീഷണിപ്പെടുത്തി വിവസ്ത്രനാക്കുകയും സഫ്നയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ പകർത്താനായിരുന്നു സംഘത്തിൻ്റെ ലക്ഷ്യം. എന്നാൽ യുവാവ് ഇതിന് വിസമ്മതിച്ചതോടെ പ്രതികൾ മാറിമാറി മുഖത്ത് അടിക്കുകയും മുതുകിൽ ചവിട്ടുകയും ചെയ്തു. സംഘത്തിലെ ഒരാൾ ടോർച്ച് ഉപയോഗിച്ച് യുവാവിൻ്റെ വലത് കൈപ്പത്തിയിൽ അടിച്ചു. തലയ്ക്ക് അടിക്കാൻ ശ്രമിച്ചപ്പോൾ ഇടത് കൈകൊണ്ട് യുവാവ് ഇത് തടഞ്ഞു. യുവാവിൻ്റെ നഗ്ന ചിത്രങ്ങൾ പ്രതികൾ പകർത്തിയതായും എഫ്.ഐ.ആറിൽ പറയുന്നു.

ക്രൂരമായ ആക്രമണത്തിന് പിന്നിലെ പ്രതികളെ പിടികൂടിയതിലൂടെ കേസിൽ നിർണ്ണായകമായ പുരോഗതിയാണ് ഉണ്ടായിരിക്കുന്നത്. തുടരന്വേഷണത്തിലൂടെ സംഘത്തിലെ മറ്റുള്ളവരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

കലൂരില്‍ താമസിക്കുന്ന ബധിരനും മൂകനുമായ യുവാവിനാണ് മര്‍ദനമേറ്റത്. ഇയാള്‍ കൊല്ലം സ്വദേശിയാണ്. ഹണി ട്രാപ് സംഘമാണ് ബധിരനും മൂകനുമായ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചത്. ഞായറാഴ്ച ആയിരുന്നു സംഭവം. മനോരമ ജംഗ്ഷന് സമീപത്തുള്ള ഒരു ലോഡ്ജിലേക്കാണ് ഈ യുവാവിനെ ഹണി ട്രാപ് സംഘം വിളിച്ച് വരുത്തിയത്.

യുവാവിനെ സുഹൃത്തായ യുവതിയാണ് ലോഡ്ജിലേക്ക് വിളിച്ചു വരുത്തുന്നത്. ഇവര്‍ തമ്മില്‍ ഒരുമാസമായി ഇന്‍സ്റ്റാഗ്രാം വഴി പരിചയത്തിലായിരുന്നു. ഇവര്‍ തമ്മിലുള്ള ചാറ്റിങ്ങ് യുവതിയുടെ മറ്റൊരു സുഹൃത്ത് കാണുകയും അതില്‍ പ്രകോപിതനായ ഇയാള്‍ യുവതി വഴി ഭിന്നശേഷിക്കാരനായ യുവാവിനെ റൂമിലേക്ക് വിളിച്ചു വരുത്തുകയുമായിരുന്നു. ഇവരുടെ മറ്റ് മൂന്ന് സുഹൃത്തുക്കളും കൂടെയുണ്ടായിരുന്നു. ഇവിടെ വച്ച് തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് മര്‍ദനമേല്‍ക്കുകയായിരുന്നുവെന്നാണ് യുവാവിന്റെ മൊഴി.

യുവതിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയും ടോര്‍ച്ച് വച്ച് മര്‍ദിച്ചുവെന്നും പരാതിയില്‍ പറയുന്നു. പിന്നീട് സുഹൃത്തുക്കള്‍ വന്നാണ് ഇയാളെ ആശുപത്രിയിലെത്തിക്കുന്നത്. ഇയാള്‍ക്ക് വാരിയെല്ലിന് പൊട്ടലുണ്ടായിട്ടുണ്ട്. ഭിന്നശേഷിക്കാരുടെ സംഘടന വഴി നല്‍കിയ പരാതിയെ തുടര്‍ന്ന് കേസെടുത്ത കടവന്ത്ര പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് പുറമേ കണ്ടാലറിയുന്ന മൂന്ന് പേര്‍ക്കുമെതിരേ കേസെടുത്തിട്ടുണ്ട്.

യുവതിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതോടെ ക്രൂരമായി മര്‍ദിച്ചെന്നാണ് എഫ്‌ഐആര്‍. മര്‍ദനത്തില്‍ യുവാവിന്റെ വാരിയെല്ല് ഒടിഞ്ഞു. കൊലപാതകം കുറ്റം ചുമത്തി കേസ് എടുത്തതായി പോലീസ് അറിയിച്ചിട്ടുണ്ട്. ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ് യുവാവ്. യുവാവിന്റെ നഗ്‌ന ദൃശ്യങ്ങള്‍ പ്രതികള്‍ പകര്‍ത്തുകയും ചെയ്തിരുന്നു. 

Tags:    

Similar News