എ.ഐ ഗവേഷകന്‍ കൊലപാതകം നടത്തിയത് തികഞ്ഞ ആസൂത്രണത്തോടെ; ചെറിയ കയ്യബദ്ധത്തില്‍ പണി പാളി; നിര്‍മ്മിത ബുദ്ധിക്കും ഗവേഷകനെ രക്ഷിക്കാനായില്ല! ക്വിന്‍സ്വാന്‍ പാനെ പോലീസ് പിടികൂടിയത് മൂന്ന് വര്‍ഷത്തെ അന്വേഷണത്തിന് ഒടുവില്‍
എ.ഐ ഗവേഷകന്‍ കൊലപാതകം നടത്തിയത് തികഞ്ഞ ആസൂത്രണത്തോടെ
മസാച്ചുസെറ്റ്‌സ്: നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് എന്തും ചെയ്യാം എന്ന അവസ്ഥയിലേക്ക് ലോകം കടന്നു പോകുമ്പോള്‍ വളരെ തന്ത്രപൂര്‍വ്വം കൊലപാതകം ചെയ്ത് തന്ത്രപൂര്‍വ്വം രക്ഷപെടാന്‍ ശ്രമിച്ച ഒരു എ.ഐ ഗവേഷകന്‍ പിടിയിലായ വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. അമേരിക്കയിലെ മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് നിര്‍മ്മിത ബുദ്ധിയില്‍ ബിരുദമെടുത്ത ഒരു 34 കാരനാണ് കൊലക്കേസില്‍ കേസില്‍ പിടിയിലാകുന്നത്. ക്വിന്‍സ്വാന്‍ പാന്‍ എന്നയാളാണ് കേസിലെ പ്രതി.
കൊലപാതകം സമര്‍ത്ഥമായി മറച്ചു വെയ്ക്കാന്‍ ഇയാള്‍ക്ക് കഴിഞ്ഞിരുന്നു എങ്കിലും ചെറിയൊരു പിഴവ് കാരണമാണ് ഇയാള്‍ പിടിയിലായത്. യേല്‍ സര്‍വ്വകലാശാലയിലെ 26 കാരനായ കെവിന്‍ ജിയാങ് എന്ന വിദ്യാര്‍ത്ഥിയെയാണ് ഇയാള്‍ വധിച്ചത്. മാസങ്ങള്‍ നീണ്ടു നിന്ന അന്വേഷണത്തിന് ശേഷമാണ് അമേരിക്കന്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പാരമൗണ്ട് പ്ലസ് എന്ന ടി.വി ചാനല്‍ ഇത് സംബന്ധിച്ച് 48 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രത്യക പരിപാടിയാണ് സംപ്രേഷണം ചെയ്തത്. സംഭവം അന്വേഷിച്ച ഡിറ്റക്ടീവായ ഡേവിഡ് സവേസ്‌ക്കി കേസന്വേഷണവുമായി ബന്ധപ്പെട്ട് താന്‍ നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ച് ഈ പരിപാടിയില്‍ വിശദമായി പറയുന്നുണ്ട്.
ചൈനയിലെ ഷാങ്ഹായില്‍ ജനിച്ച ക്വിന്‍സ്വാന്‍ പാന്‍ അമേരിക്കയിലാണ് പിന്നീട് വളര്‍ന്നത്. 2021 ഫെബ്രുവരി ആറിനാണ് സംഭവം നടന്നത്. പാന്‍ യേല്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിക്ക് നേരേ എട്ട് തവണയാണ് നിറയൊഴിച്ചത്. സംഭവം നടക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ സംഭവം നടന്ന മേഖലയില്‍ അജ്ഞാതനായ ഒരു വ്യക്തി പല തവണ വെടിവെയ്പ് നടത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. നാല് വീടുകള്‍ക്ക് നേരേയും വെടിവെയ്പ് നടന്നിരുന്നു.
വെടിവെയ്പില്‍ ആര്‍ക്കും അപകടം സംഭവിച്ചിരുന്നില്ല എങ്കിലും പോലീസ് വിശദമായ അന്വേഷണം നടത്തിയിരുന്നു. വെടിവെയ്പ് നടന്ന
വീടുകളിലെ താമസക്കാരേയും പോലീസ് ചോദ്യം ചെയ്തു എങ്കിലും അവര്‍ക്കും വെടിവെച്ച വ്യക്തി ആരാണെന്ന് ഒരു ധാരണയും ഉണ്ടായിരുന്നില്ല. പിന്നീട് കേസിന്റെ അന്വേഷണം എങ്ങുമെത്തിയിരുന്നില്ല. കൊലപാതകം നടന്ന ദിവസം കൊല്ലപ്പെട്ട ജിയാങ് തന്റെ പ്രതിശ്രുത വധുവായ സിയോണ്‍ പെറിയുമൊത്താണ് ഉണ്ടായിരുന്നത്.
സിയോണ്‍ പെറിയും ഇതേ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിനിയാണ്. തന്റെ കാറില്‍ വീട്ടിലേക്ക് മടങ്ങുന്ന വേളയില്‍ തൊട്ടുപിന്നില്‍ ഒരു കറുത്ത എസ്.യു.വി ചേര്‍ത്ത് നിര്‍ത്തുകയായിരുന്നു. കാര്യം തിരക്കാന്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയ ജിയാങ്ഹിനെ നേരേ എസ്.യു.വിയില്‍ എത്തിയ വ്യക്തി വെടിവെയ്ക്കുക ആയിരുന്നു. ക്വിന്‍സ്വാന്‍ പാന്‍ ആയിരുന്നു വെടിവെച്ചത്. തുടര്‍ന്ന് ഇയാള്‍ സ്ഥലം വിടുകയായിരുന്നു. ആദ്യം ഇയാള്‍ പോയത് റെയില്‍വേയുടെ ആക്രിസാധനങ്ങള്‍ സൂക്ഷിച്ചിരുന്ന ഒരു സ്ഥലത്തേക്കായിരുന്നു.
സംശയാസ്പദമായ സാഹചാര്യത്തില്‍ ഇയാളെ കണ്ട ജെഫ്രിമില്‍സ് എന്നന പോലീസുകാരന്‍ ഇയാളെ ചോദ്യം ചെയ്തു എങ്കിലും തന്ത്രപൂര്‍വ്വം പാന്‍ രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ പിന്നീട് സംശയം തോന്നി പരിശോധന നടത്തിയ മില്‍സിന് അവിടെ നിന്ുനം ഒരു തോക്കും കുറേ വെടിയുണ്ടകളും ലഭിച്ചിരുന്നു. നേരത്തേ പല വീടുകള്‍ക്കും നേരേ നടന്ന വെടിവെയ്പുകളിലും കണ്ടെത്തിയ അതേ വെടിയുണ്ടകളുെട ഇനത്തില്‍ പെട്ടവ ആയിരുന്നു ഇവയും.
കൊലപാതകത്തെ കുറിച്ചുള്ള വാര്‍ത്തകളില്‍ ഒരു കറുത്ത എസ്്.യുവിയെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ട് സംശയ തോന്നിയ ജെഫ്രിമില്‍സ് തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാറില്‍ വന്ന വ്യക്തി തൊട്ടടുത്ത ഒരു ഹോട്ടലില്‍ മുറിയെടുത്തിരുന്നു എങ്കിലും താമസിച്ചിരുന്നില്ല എന്ന്
മനസിലാക്കി. പാനിന്റെ വീട്ടില്‍ പരിശോധനക്ക് എത്തിയ പോലീസിന് അവിടെആരേയും കാണാന്‍ കഴിഞ്ഞില്ല. സിയോണ്‍ പെറി ജിയാങ്ങുമായി വിവാഹിതയാകാന്‍ പോകുന്ന കാര്യം ഫേസ്ബുക്കില്‍ പോസ്റ്റ്് ചെയ്തതിന് ഒരാഴ്ച കഴിഞ്ഞായിരുന്നു കൊലപാതകം നടന്നത്.
അതിസമ്പന്നമായ കുടുംബത്തിലെ അംഗമായ പാന്‍ രാജ്യംവിട്ടു പോകാന്‍ സാധ്യതയുള്ളതായി പോലീസിന് മനസിലായി. തുടര്‍ന്ന് കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളുടെ മാതാപിതാക്കളെ പോലീസ് പിടികൂടി. മകന്‍ എവിടെ പോയെന്ന് അറിയില്ലെന്നാണ് ഇവര്‍ പറഞ്ഞത് എന്നാല്‍ ആഴ്ചകള്‍ക്ക് ശേഷം പാനിന്റ അമ്മ മറ്റൊരാളിന്റെ ഫോണില്‍ നിന്ന് മകനെ വിളിക്കുകയായിരുന്നു.
ഇയാളുടെ ഫോണ്‍കോളുകള്‍ നിരീക്ഷിച്ചിരുന്ന പോലീസ് 1100 മൈല്‍ അകലെ ഒളിവില്‍ കഴിഞ്ഞിരുന്ന പാനിനെ പിടികൂടുകയുംചെയ്തു. കഴിഞ്ഞ വര്‍ഷം കോടതി ഇയാള്‍ക്ക് കൊലക്കുറ്റത്തിന് 35 വര്‍ഷം തടവ്ശിക്ഷ വിധിക്കുകയും ചെയ്തു. കൊലക്ക് ശേ്ഷം റെയില്‍വേയുടെ ആക്രിസാധനങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്തേക്ക് പാന്‍ പോയതും പോലീസ് ഉദ്യോഗസ്ഥന്‍ ഇയാളെ കണ്ടതുമാണ് ഇയാളെ പിടികൂടാന്‍ പോലീസിന് ഏറെ സഹായകമായത്.