മാര്‍ക്ക് കുറഞ്ഞപ്പോള്‍ കുട്ടിയെ ക്ലാസ് മാറ്റിയിരുത്തി; ആശിര്‍ നന്ദക്ക് ഉണ്ടായത് കടുത്ത മനോവിഷമം; പാലക്കാട് 14 വയസുകാരി തൂങ്ങി മരിച്ച സംഭവത്തില്‍ ആരോപണവുമായി അച്ഛനും അമ്മയും; ശ്രീകൃഷ്ണപുരം സെന്റ് ഡൊമനിക്ക് സ്‌കൂളിനെതിരെയാണ് നാട്ടുകാരുടെ വന്‍ പ്രതിഷേധം

മാര്‍ക്ക് കുറഞ്ഞപ്പോള്‍ കുട്ടിയെ ക്ലാസ് മാറ്റിയിരുത്തി;

Update: 2025-06-25 10:55 GMT

പാലക്കാട്: ശ്രീകൃഷ്ണപുരത്ത് 14 വയസുകാരി തൂങ്ങി മരിച്ച സംഭവത്തില്‍ സ്‌കൂളിനെതിരെ കടുത്ത പ്രതിഷേധം. നാട്ടുകാര്‍ അടക്കമുള്ളവര്‍ സ്‌കൂളിലെത്തി പ്രതിഷേധിച്ചതോടെ പോലീസിന് സംഭവത്തില്‍ ഇടപെടേണ്ടി വന്നു. ഒന്‍പതാം ക്ലാസുകാരി ആശിര്‍നന്ദ തൂങ്ങി മരിക്കാന്‍ കാരണം സ്‌കൂളിലെ മാനസിക പീഡനമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

മാര്‍ക്ക് കുറഞ്ഞപ്പോള്‍ കുട്ടിയെ ക്ലാസ് മാറ്റിയിരുത്തിയെന്നും ഇതില്‍ ആശിര്‍ നന്ദക്ക് മനോവിഷമം ഉണ്ടായിരുന്നതായും കുട്ടിയുടെ അച്ഛനും അമ്മയും പറയുന്നു. ശ്രീകൃഷ്ണപുരം സെന്റ് ഡൊമനിക്ക് സ്‌കൂളിനെതിരെയാണ് ബന്ധുക്കള്‍ ആരോപണമുന്നയിക്കുന്നത്. തച്ചനാട്ടുകര പാലോട് ചോളോട് ചെങ്ങളക്കുഴിയില്‍ ആശിര്‍ നന്ദ (14)യെയാണ് ഇന്നലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീകൃഷ്ണപുരം സെന്റ് ഡൊമനിക്ക് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

വിദ്യാര്‍ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ സ്‌കൂളില്‍ പ്രതിഷേധം ശക്തമാകുകയാണ്. സ്‌കൂള്‍ മാനേജ്‌മെന്റ് വിളിച്ച യോഗത്തിലും രക്ഷിതാക്കളുടെ പ്രതിഷേധമുണ്ടായി. യോഗത്തില്‍ രക്ഷിതാക്കളും സംഘടനാപ്രതിനിധികളും പങ്കെടുത്തിരുന്നു, ഈ യോഗത്തിലും പ്രതിഷേധം ഉടലെടുക്കുകയായരുന്നു.

Tags:    

Similar News