ബംഗളൂരുവില്‍ യുവതിയെ 32 കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ വച്ച സംഭവം; ബാര്‍ബര്‍ ഷോപ്പ് ജീവനക്കാരനായ സൃഹൃത്ത് പോലീസ് കസ്റ്റഡിയില്‍

ബംഗളൂരുവില്‍ യുവതിയെ കഷ്ണങ്ങളാക്കി വെട്ടിനുറുക്കി 32 കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ വച്ച സംഭവം

Update: 2024-09-23 06:41 GMT

ബംഗളൂരു: ബംഗളൂരുവില്‍ യുവതിയെ കൊലപ്പെടുത്തി വെട്ടിനുറുക്കി ഫ്രിഡ്ജിലൊളിപ്പിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതിയുടെ സുഹൃത്ത് പോലീസ് കസ്റ്റഡിയില്‍. പശ്ചിമ ബംഗാള്‍ സ്വദേശിയും ബാര്‍ബര്‍ ഷോപ്പ് ജീവനക്കാരനുമായ ഇവരുടെ സൃഹത്തിനെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. കുറച്ച് ദിവസം മുമ്പ് മഹാലക്ഷ്മിക്കൊപ്പം ഇയാള്‍ വീട്ടിലെത്തിയിരുന്നു. സഹോദരന്‍ എന്നാണ് അന്ന് മഹാലക്ഷ്മി സമീവാസിയോട് പറഞ്ഞിരുന്നത്.

ഇയാള്‍ ഇടക്കിടെ മഹാലക്ഷ്മിയെ കാണാന്‍ അപ്പാര്‍ട്ട്മെന്റില്‍ എത്താറുണ്ടെന്ന് സമീപത്ത് താമസിക്കുന്നവര്‍ മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. മഹാലക്ഷ്മിയുടെ മരണവുമായി ബന്ധപ്പെട്ട് അടുത്ത ബന്ധമുള്ള എല്ലാവരെയും പോലീസ് ചോദ്യം ചെയ്തിരുന്നു. നാല് പ്രത്യേക സംഘത്തിനെയാണ് കൊലപാതകം അന്വേഷിക്കാന്‍ നിയോഗിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് മാളിലെ ജീവനക്കാരിയായ 29 വയസ്സുള്ള മഹാലക്ഷ്മി നെലമംഗല സ്വദേശിയായ യുവതിയുടെ ശരീരഭാഗങ്ങള്‍ മുന്നേശ്വര ബേ്ളാക്കിലെ അപ്പാര്‍ട്ട്മെന്റ്ില്‍ നിന്നും കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് മഹാലക്ഷ്മിയുടെ അടുത്ത ബന്ധമുള്ളവരെ ചോദ്യം ചെയ്ത് വരികയായിരുന്നു. മൃതദേഹം വെട്ടി നുറുക്കി 32 കഷ്ണങ്ങളാക്കിയാണ് ഫ്രിഡ്ജിനുള്ളില്‍ ഒളിപ്പിച്ചത്. ബെംഗളൂരുവിലെ വയലിക്കാവില്‍ വിനായക നഗറിലാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. യുവതി കഴിഞ്ഞ 5 മാസമായി വിനായക നഗറില്‍ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

അടച്ചിട്ട വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വരുന്നെന്ന് അയല്‍ക്കാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് യുവതിയുടെ കുടുംബാംഗങ്ങള്‍ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ഫ്രിഡ്ജില്‍ നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. രണ്ട് ദിവസമായി യുവതി താമസിച്ചിരുന്ന വീട്ടില്‍ നിന്നും ദുര്‍ഗന്ധം പുറത്തേക്ക് വരുന്നുണ്ടായിരുന്നു. എന്നാല്‍ വീട് പൂട്ടിയ നിലയിലാണ് കണ്ടെത്താനായത്. ഇതോടെയാണ് പ്രദേശവാസികള്‍ യുവതിയുടെ ബന്ധുക്കളെ വിവരമറിയിച്ചത്. ബന്ധുക്കളെത്തി വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് യുവതിയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. പിന്നാലെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹത്തിന് 5 ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

ഹേമന്ത് ദാസ് എന്നയാളാണ് യുവതിയുടെ ഭര്‍ത്താവ്. നേപ്പാള്‍ സ്വദേശിയായ മഹാലക്ഷ്മി അഞ്ച് വര്‍ഷം മുമ്പാണ് ഹേമന്ത് ദാസിനെ വിവാഹം കഴിച്ചത്. ദമ്പതികള്‍ക്ക് നാല് വയസ്സുള്ള ഒരു കുട്ടിയുണ്ട്. ദമ്പതികള്‍ തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നുവെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഭര്‍ത്താവിനോട് പിണങ്ങിയാണ് മഹാലക്ഷ്മി ബെംഗളൂരുവിലെത്തി ജോലിക്കെത്തിയത്. ഇവിടെ വാടക വീട്ടിലേക്ക് ഭര്‍ത്താവ് ഇടയ്ക്ക് വന്ന് പോയിരുന്നതായും പോലീസിന് വിവരം ലഭിച്ചു.

സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ബെംഗളൂരു സെന്‍ട്രല്‍ ഡിവിഷന്‍ പോലീസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. മഹാലക്ഷ്മിയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഫോണ്‍ സെപ്തംബര്‍ രണ്ടാം തീയതി മുതല്‍ സ്വിച്ച് ഓഫായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Tags:    

Similar News