'ഒരു ദുബായ് ഷെയ്ഖിന് സെക്‌സ് പാര്‍ട്‌നറെ ആവശ്യമുണ്ട്; അതിനു പറ്റിയ ഏതെങ്കിലും കൂട്ടുകാരി നിനക്കുണ്ടോ?;'സ്വീറ്റി ബേബി, 'നിനക്ക് എന്നോടൊപ്പം കിടന്നൂടേ'; പീഡനക്കേസില്‍ അറസ്റ്റിലായ ചൈതന്യാനന്ദയുടെ കൂടുതല്‍ വാട്ട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്ത്; ആള്‍ദൈവത്തിനെതിരെ 122 കോടിയുടെ സാമ്പത്തിക ക്രമക്കേട് ആരോപണവും

'ഒരു ദുബായ് ഷെയ്ഖിന് സെക്‌സ് പാര്‍ട്‌നറെ ആവശ്യമുണ്ട്; അതിനു പറ്റിയ ഏതെങ്കിലും കൂട്ടുകാരി നിനക്കുണ്ടോ?

Update: 2025-10-01 05:47 GMT

ന്യൂഡല്‍ഹി: വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ആള്‍ദൈവം ചൈതന്യാനന്ദ സരസ്വതിയെ വെട്ടിലാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തേക്ക്. വിദ്യാര്‍ഥിനികളെ വലയില്‍ വീഴ്ത്താന്‍ നടത്തിയ കൂടുതല്‍ വാട്ട്‌സ്ആപ്പ് ചാറ്റുകളുടെ കൂടുതല്‍ വിവരങ്ങളാണ് പുറത്തുവരുന്നത്. വിദ്യാര്‍ഥിനികളില്‍ ഒരാളുമായി ചൈതന്യാനന്ദ നടത്തിയ ലൈംഗികച്ചുവയുള്ള വാട്ട്‌സ്ആപ്പ് ചാറ്റുകളാണ് പുറത്തുവന്നിരിക്കുന്നത്.

പുറത്തുവന്ന ചാറ്റുകള്‍ ഇയാളുടെ വൈകൃതങ്ങള്‍ക്ക് തെളിവാണ്. 'ഒരു ദുബൈ ഷെയ്ഖിന് സെക്‌സ് പാര്‍ട്‌നറെ ആവശ്യമുണ്ട്' എന്നും 'അതിനു പറ്റിയ ഏതെങ്കിലും കൂട്ടുകാരി നിനക്കുണ്ടോ' എന്നും ഇയാള്‍ ഒരു വിദ്യാര്‍ഥിനിയോട് ചോദിക്കുന്നു. അങ്ങനെയാരുമില്ലെന്ന് വിദ്യാര്‍ഥിനി മറുപടി നല്‍കുമ്പോള്‍, 'എങ്ങനെയെങ്കിലും നടക്കുമോ' എന്നാണ് ഇയാളുടെ അടുത്ത ചോദ്യം. തനിക്കറിയില്ലെന്ന് വിദ്യാര്‍ഥിനി പറയുമ്പോള്‍, 'നിന്റെ ഏതെങ്കിലും ക്ലാസ്‌മേറ്റോ ജൂനിയറോ ഉണ്ടോ'യെന്ന് 62കാരനായ ഇയാള്‍ ചോദിക്കുന്നു.

മറ്റ് ചാറ്റുകളില്‍, ചൈതന്യാനന്ദ ഒരു ഇരയെ (മുകളില്‍ പറഞ്ഞ അതേ പെണ്‍കുട്ടി തന്നെയാണോ എന്ന് വ്യക്തമല്ല) 'സ്വീറ്റി ബേബി, ഡോട്ടര്‍ ഡോള്‍' പോലുള്ള പദങ്ങളാല്‍ ആവര്‍ത്തിച്ച് അഭിസംബോധന ചെയ്യുന്നതും പകലും രാത്രി വൈകിയും അശ്ലീല സന്ദേശങ്ങള്‍ അയച്ചിരിക്കുന്നതും കാണാം. 'നിനക്ക് എന്നോടൊപ്പം കിടന്നൂടേ' എന്നാണ് ഇയാളുടെ ഒരു ചോദ്യം.

'ബേബീ' (രാത്രി 7.49), 'ബേബീ നീയെവിടെയാ' ( രാത്രി 11.59), 'ഗുഡ് മോണിങ് ബേബീ' ( ഉച്ചയ്ക്ക് 12.40), 'നീയെന്താ എന്നോട് ദേഷ്യപ്പെടുന്നത്' (ഉച്ചയ്ക്ക് 12.41) എന്നിങ്ങനെ പോകുന്നു ഇയാളുടെ സന്ദേശങ്ങള്‍. ഡിസ്‌കോ ഡാന്‍സ് ചെയ്യുന്നതിനെക്കുറിച്ചാണ് ഇയാളുടെ മറ്റൊരു മെസേജ്. അതിന് തന്നോടൊപ്പം ചേരാന്‍ ആഗ്രഹമുണ്ടോ എന്നും ഇയാള്‍ ചോദിക്കുന്നു. ഇങ്ങനെയാണ് ഇയാളുടെ ചാറ്റുകള്‍ നീളുന്നത്.

17 വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ഉത്തര്‍പ്രദേശിലെ ആഗ്രയിലെ ഹോട്ടലില്‍ നിന്ന് സെപ്തംബര്‍ 27നാണ് ചൈതന്യാനന്ദ സരസ്വതിയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ചൈതന്യാനന്ദയുമായി ബന്ധപ്പെട്ട എട്ട് കോടി രൂപ പൊലീസ് മരവിപ്പിച്ചിരുന്നു. ശ്രീ ശാരദാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്‌മെന്റ് റിസര്‍ച്ചിന്റെ മുന്‍ ചെയര്‍മാനാണ് ചൈതന്യാനന്ദ. ഇവിടുത്തെ വിദ്യാര്‍ഥികളെയാണ് ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്.

ചൈതന്യാനന്ദയ്‌ക്കെതിരെ കൂടുതല്‍ കണ്ടെത്തലുകള്‍ പുറത്തുവന്നിരുന്നു. ഉന്നത അന്താരാഷ്ട്ര നയതന്ത്രജ്ഞനാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ചൈതന്യാനന്ദ സരസ്വതി വ്യാജ ഐഡി കാര്‍ഡുകള്‍ ഉപയോഗിച്ചു എന്നാണ് ഡല്‍ഹി പൊലീസ് കണ്ടെത്തിയത്. ചൈതന്യാനന്ദയുടെ കൈയില്‍ നിന്നും രണ്ട് വ്യാജ ഐഡി കാര്‍ഡുകളും പൊലീസ് പിടിച്ചെടുത്തിരുന്നു. ഐക്യരാഷ്ട്രസഭയിലെ സ്ഥിരം അംബാസഡര്‍, ഇന്ത്യയുടെ പ്രത്യേക ദൂതന്‍, ബ്രിക്‌സ് രാജ്യങ്ങളുടെ ജോയിന്റ് കമ്മീഷന്‍ അംഗം എന്നിങ്ങനെ വിശേഷങ്ങളുള്ള കാര്‍ഡുകളാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത കാര്‍ഡുകള്‍ പൂര്‍ണമായും വ്യാജമാണെന്നും ഇയാള്‍ക്ക് ഒരു ബന്ധവുമില്ലെന്നും അധികൃതര്‍ പറഞ്ഞു.

ഇതിന് പുറമേ ശാരദാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ട്രസ്റ്റില്‍ 122 കോടിയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ആരോപണവുമുണ്ട്. പാര്‍ത്ഥ സാരഥി എന്നറിയപ്പെടുന്ന ചൈതന്യനന്ദ ഒട്ടേറെ വിമാനക്കമ്പനികളുടെ എയര്‍ ഹോസ്റ്റസുമാര്‍ അടക്കമുള്ള വനിതാ ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്കൊപ്പമുള്ള ഫോട്ടോകള്‍ ഫോണില്‍ സൂക്ഷിച്ചിരുന്നതായി പോലീസ് കണ്ടെത്തി. ഇയാള്‍ ഒന്നിലധികം സ്ത്രീകളുടെ സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ ചിത്രങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകളും സേവ് ചെയ്തിരുന്നു.

ഇയാളുടെ സഹായികളായ രണ്ട് സ്ത്രീകളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. വസന്ത് കുഞ്ചിലെ ഒരു സ്വകാര്യ മാനേജ്മെന്റ് സ്ഥാപനമായ ശ്രീ ശാരദാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റിന്റെ മുന്‍ ഡയറക്ടറായ ഇയാള്‍ക്കെതിരെ നിലവില്‍ വിവിധ വകുപ്പുകളിലായി കേസുകളുണ്ട്. വനിതാ ഹോസ്റ്റലില്‍ രഹസ്യമായി ക്യാമറകള്‍ സ്ഥാപിച്ചതായും ഇയാള്‍ക്കെതിരെ ആരോപണമുണ്ട്.

ഇരകള്‍ പോലീസില്‍ മൊഴി നല്‍കിയതിന് ശേഷം 50 ദിവസത്തോളം ഒളിവില്‍ കഴിഞ്ഞ ഇയാളെ രണ്ട് ദിവസം മുന്‍പാണ് ആഗ്രയിലെ ഒരു ഹോട്ടലില്‍നിന്ന് പിടികൂടിയത്. ഇയാള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ചോദ്യം ചെയ്യലില്‍ കള്ളം പറയുകയാണെന്നും പോലീസ് പറഞ്ഞു. വിസിറ്റിങ് കാര്‍ഡുകളും പാസ്പോര്‍ട്ടുകളും വ്യാജമായി നിര്‍മ്മിക്കുന്നത് ഉള്‍പ്പെടെ ഒട്ടേറെ തട്ടിപ്പുകളിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് ആരോപണമുണ്ട്. യുണൈറ്റഡ് നേഷന്‍സ്, ബ്രിക്‌സ് അംബാസഡര്‍ എന്ന് രേഖപ്പെടുത്തിയ രണ്ട് വ്യാജ വിസിറ്റിങ് കാര്‍ഡുകള്‍ ഇയാളില്‍ നിന്ന് പോലീസ് കണ്ടെടുത്തു.

ഇയാളുടെ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാണിച്ച് ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി മാനേജ്‌മെന്റിന് കത്തെഴുതിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതിന് പിന്നാലെ ഇയാള്‍ വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുകയും മോശം സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്തിരുന്നതായി വിദ്യാര്‍ത്ഥികള്‍ പരാതി ഉന്നയിച്ചു.

തുടര്‍ന്ന്, മാനേജ്‌മെന്റ് ഡിപ്ലോമ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചതായി ആരോപിച്ച് 17 വിദ്യാര്‍ത്ഥിനികള്‍ പോലീസില്‍ മൊഴി നല്‍കി. കേസുമായി മുന്നോട്ട് പോകുന്നതിനെതിരെ ഇരകളിലൊരാളുടെ പിതാവിനെ ഭീഷണിപ്പെടുത്തിയ പ്രതിയുടെ അടുത്ത സഹായി ഹരി സിങ് കോപ്‌കോട്ടി(38)യെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് ചൈതന്യാനന്ദ പറയുന്നത്.

Tags:    

Similar News