കാമുകിയുമായി തനിച്ചു സംസാരിക്കണം; ദൂരങ്ങൾ താണ്ടി ഹോട്ടലിൽ മുറിയെടുത്തു; ഭർത്താവ് അറിയാതെ പിന്തുടർന്ന് ഭാര്യയും; മണിക്കൂറുകൾ കഴിഞ്ഞ് പുറത്തിറങ്ങിയതും മുന്നിൽ..ദേ ഭാര്യ; ചെകിട്ടത്ത് കിട്ടിയ ആദ്യ അടിയിൽ കിളി പോയി; കണ്ട് നിന്നവർക്ക് ചിരിപൊട്ടി; ദൃശ്യങ്ങൾ വൈറൽ; ഗ്രാമപഞ്ചായത്ത് അധ്യക്ഷന് സംഭവിച്ചത്..!

Update: 2024-11-14 14:19 GMT

ഉജ്ജെയിൻ: കാമുകിയെ ഒന്ന് തനിച്ച് കണ്ട് സംസാരിക്കാൻ ഇറങ്ങിയ ഗ്രാമപഞ്ചായത്ത് അധ്യക്ഷന് സംഭവിച്ച വിനയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കാമുകിയുമായി സമയം ചെലവിടാൻ 210 കിലോമീറ്റർ അകലെയുള്ള ഹോട്ടലിൽ പോയ ഗ്രാമപഞ്ചായത്ത് അധ്യക്ഷനെ ഭാര്യ കൈയോടെ തൂക്കിയതാണ് സംഭവം. മധ്യപ്രദേശിലെ ഉജ്ജെയിനിലാണ് സംഭവം നടന്നത്.

കുറച്ചുനാളുകളായി ഭാര്യ തന്നെ രഹസ്യമായി നിരീക്ഷിക്കുകയാണെന്ന് അറിയാതെയാണ് നീമച്ചിലെ സർപഞ്ചായ ജിതേന്ദ്ര മാലി കാമുകിയുമായി രഹസ്യ സമാഗമത്തിന് ഇത്രയും ദൂരെയുള്ള ഹോട്ടൽ തിരഞ്ഞെടുത്തത്. ഹോട്ടലിൽ നിന്നിറങ്ങി കാമുകിയുമായി കാറിൽ കയറിയ ജിതേന്ദ്ര മാലി കണ്ടത് കാറിനു മുന്നിൽ നിൽക്കുന്ന ഭാര്യയെയാണ്. പിന്നെ നടന്നത് ചരിത്രം

ജിതേന്ദ്ര മാലി മൊബൈലിൽ ഏതോ സ്ത്രീയുമായി രഹസ്യമായി സംസാരിക്കുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് ഭാര്യക്ക് ഭർത്താവിൽ സംശയം ഉടലെടുത്തത്. ഭർത്താവ് മറ്റൊരു സ്ത്രീയുമായി ഉജ്ജെയിനിലെ ഹോട്ടലിൽ തന്നെ ഉണ്ടെന്ന് മനസിലാക്കിയ ഭാര്യ, കുടുംബാംഗങ്ങളെയും കൂട്ടി കാറിൽ സ്ഥലത്തെത്തുകയും ഭർത്താവ് പുറത്തുവരുന്നതിനായി ഹോട്ടലിന് പുറത്തു കാത്ത് നിൽക്കുകയായിരിന്നു.

ജിതേന്ദ്ര മാലിയും കാമുകിയും ഹോട്ടലിന് പുറത്തെത്തി കാറിൽ കയറിയതോടെ ഭാര്യ കാർ തടഞ്ഞു. പിന്നാലെ കാമുകിയും ഭാര്യയും തമ്മിൽ സംഘർഷമായി. നിങ്ങളാരാണെന്ന് കാമുകി ചോദിച്ചപ്പോൾ അതൊക്കെ പോലീസ് സ്റ്റേഷനിൽ പറഞ്ഞോളാമെന്നായിരുന്നു ഭാര്യയുടെ മറുപടി. സംഭവം കണ്ട് ചുറ്റും ആളുകൾ തടിച്ചുകൂടി. ഈ സമയമെല്ലാം കാറിനുള്ളിൽ നിശബ്ദനായി മുഖംമറച്ചിരിക്കുകയായിരുന്നു ജിതേന്ദ്ര മാലി. വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

20 വർഷം മുൻപായിരുന്നു ജിതേന്ദ്ര മാലി ആദ്യമായി വിവാഹിതനായത്. ഈ ബന്ധം അധികം നീണ്ടില്ല. വൈകാതെ അദ്ദേഹം വീണ്ടും വിവാഹിതനായി. ഇതിൽ നാലു മക്കളുമുണ്ട്. ഇപ്പോൾ അദ്ദേഹം മൂന്നാം വിവാഹത്തിന് തയാറെടുക്കുകയാണെന്നും അതിനാല്‍ തന്നോട് മോശമായി പെരുമാറുകയാണെന്നും ഭാര്യ പറയുന്നു.എന്തായാലും ഇപ്പോൾ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. നിരവധിപ്പേരാണ് രസകരമായ കമന്റുകളുമായി എത്തിയിരിക്കുന്നത്.

Tags:    

Similar News