പരീക്ഷയ്ക്ക് പോയ കുട്ടിയെ വഴിയിൽ തടഞ്ഞു; 'ലിഫ്റ്റ്' നൽകാമെന്ന വ്യാജേന ബൈക്കിൽ കയറ്റി; വനത്തിൽ കാത്തുനിന്ന സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ക്രൂരത; കൂട്ടബലാത്സംഗത്തിൽ രണ്ട് പേർ പിടിയിൽ; ഒളിവിൽ പോയവർക്കായി വലവിരിച്ച് പോലീസ്

Update: 2026-02-06 15:49 GMT

ഭോപ്പാൽ: മധ്യപ്രദേശിലെ മൗഗഞ്ച് ജില്ലയിൽ എട്ടാം ക്ലാസ് പ്രീ-ബോർഡ് പരീക്ഷ എഴുതാൻ പോയ പതിനാലുകാരിയെ വനമേഖലയിൽ എത്തിച്ച് കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തിൽ ബേട്ടു ജയ്‌സ്വാൾ (24), രവിനന്ദൻ സിങ് ഗൗഡ് (22) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിന് ശേഷം അവശ നിലയിലായ പെൺകുട്ടിയെ കാട്ടിൽ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നു.

വെള്ളിയാഴ്ചയാണ് സംഭവം പുറംലോകമറിഞ്ഞത്. പരീക്ഷയ്ക്കായി സുഹൃത്തിനൊപ്പം നടന്നുപോവുകയായിരുന്ന പെൺകുട്ടിയെ പരിചയക്കാരനായ ബേട്ടു ജയ്‌സ്വാൾ ബൈക്കിൽ ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് തടഞ്ഞുനിർത്തുകയായിരുന്നു. സുഹൃത്തിനെ വഴിയിൽ ഇറക്കിവിട്ട ശേഷം പെൺകുട്ടിയെ നിർബന്ധപൂർവ്വം കാട്ടിലേക്ക് കൊണ്ടുപോയി. അവിടെ ഇയാളുടെ മൂന്ന് സുഹൃത്തുക്കൾ കാത്തുനിൽപ്പുണ്ടായിരുന്നു. പ്രതികൾ പെൺകുട്ടിക്ക് ലഹരിമരുന്ന് നൽകിയ ശേഷം ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

വൈകുന്നേരമായിട്ടും പെൺകുട്ടി വീട്ടിൽ തിരിച്ചെത്താത്തതിനെത്തുടർന്ന് കുടുംബം തിരച്ചിൽ ആരംഭിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്താണ് ബേട്ടു ജയ്‌സ്വാൾ പെൺകുട്ടിയെ കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ വിവരം വീട്ടുകാരെ അറിയിച്ചത്. തുടർന്ന് നാട്ടുകാരും വീട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ബോധരഹിതയായ നിലയിൽ കുട്ടിയെ വനത്തിനുള്ളിൽ കണ്ടെത്തിയത്. ഉടൻ തന്നെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച പെൺകുട്ടി പോലീസിന് മൊഴി നൽകി. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞതും രണ്ട് പേരെ പിടികൂടിയതും. ഭാരതീയ ന്യായ സംഹിത (BNS), പോക്സോ (POCSO) നിയമപ്രകാരം പ്രതികൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒളിവിൽ പോയ മറ്റ് രണ്ട് പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കിയതായി മൗഗഞ്ച് എസ്.പി ദിലീപ് സോണി അറിയിച്ചു.

Tags:    

Similar News