കോട്ടയത്ത് വാടക വീട്ടില്‍ ദമ്പതികള്‍ മരിച്ച നിലയില്‍; മൃതദേഹങ്ങള്‍ കണ്ടെത്തിയത് രക്തത്തില്‍ കുളിച്ച നിലയില്‍; രാത്രിയില്‍ വഴക്ക് കേട്ടിരുന്നതായും രാവിലെ വിളിച്ചപ്പോള്‍ ഫോണില്‍ ലഭിക്കാതായെന്നും പരിസരവാസികള്‍; മൂന്ന് വയസ്സുള്ള കുട്ടിയും വീട്ടില്‍

കോട്ടയത്ത് വാടക വീട്ടില്‍ ദമ്പതികള്‍ മരിച്ച നിലയില്‍

Update: 2026-03-09 09:08 GMT

കോട്ടയം: കോട്ടയം പൊന്‍കുന്നത്ത് വാടക വീട്ടില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. പൊന്‍കുന്നം തോണിപ്പാറ റോഡിനു സമീപമുള്ള വാടകവീട്ടില്‍ സാജന്‍(33), ഭാര്യ വാഴൂര്‍ സ്വദേശി അനുഷ(30) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടാം നിലയിലുള്ള വാടക വീട്ടിലെ മുറിയില്‍ രക്തത്തില്‍ കുളിച്ച് നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

രാത്രിയില്‍ വഴക്ക് കേട്ടിരുന്നതായും രാവിലെ വിളിച്ചപ്പോള്‍ ഫോണില്‍ ലഭിക്കാതായെന്നും ആണ് പരിസരവാസികള്‍ പറയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൂന്നു വയസ്സുള്ള മകനും ഇവര്‍ക്കൊപ്പം വീട്ടില്‍ ഉണ്ടായിരുന്നു. കുട്ടി സുരക്ഷിതനാണ്.

ഉറക്കം ഉണര്‍ന്ന് കുട്ടി കരയുന്നത് കേട്ടാണ് വീട്ടുടമസ്ഥര്‍ ഇവരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചതും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തിയതും. എന്താണ് മരണകാരണമെന്ന് വ്യക്തമല്ല. ദമ്പതിമാര്‍ക്ക് സാമ്പത്തികബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. തോണിപ്പാറയിലെ വീടിന്റെ രണ്ടാംനിലയിലാണ് കുടുംബം വാടകയ്ക്ക് താമസിച്ചിരുന്നത്. പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. അന്വേഷണം ആരംഭിച്ചു.

Tags:    

Similar News