സ്‌കൂള്‍ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് ഹാന്‍സും കൂള്‍ ലിപും വില്‍പ്പന; അച്ഛനും മകനും പിടിയില്‍: പിടിയിലാകുന്നത് വിദ്യാര്‍ഥികളെ ലഹരി ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്ന സംഘത്തിനെ പോലീസ് നിരീക്ഷിക്കുന്നതിനിടെ

Update: 2024-10-13 05:50 GMT

കല്‍പ്പറ്റ: വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് ഹാന്‍സും കൂള്‍ ലിപും വില്‍ക്കാനെത്തിയ അച്ഛനും മകനും പോലീസ് പിടിയില്‍. കമ്പളക്കാട് തൂമ്പറ്റ വീട്ടില്‍ ടി. അസീസ് (52), ഇയാളുടെ മകന്‍ സല്‍മാന്‍ ഫാരിസ് (26) എന്നിവരാണ് പോലീസ് പിടിയിലായത്. കല്‍പ്പറ്റ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിന് സമീപം വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് വില്‍ക്കാനായി കൈവശം വച്ചിരുന്ന അഞ്ച് പാക്കറ്റ് ഹാന്‍സും ഏഴ് പാക്കറ്റ് കൂള്‍ ലിപ് എന്ന ലഹരി വസ്തുവുമായി അസീസ് കല്‍പ്പറ്റ പോലീസിന്റെ പിടിയിലാവുന്നത്.

പിന്നീട് ഇയാളുടെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 120 പാക്കറ്റ് ഹാന്‍സുമായി മകന്‍ സല്‍മാനും പിടിയിലായി. വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് ഇത്തരം പുകയില ഉല്‍പ്പന്നങ്ങള്‍ വ്യപകമായി ഇവര്‍ വില്‍പ്പന നടത്തി വരിയകയായിരുന്നു. വിദ്യാര്‍ഥികളെ ലഹരി ഉപയോഗിക്കാന്‍ പ്രരേിപ്പിക്കുന്ന സംഘത്തിനെ പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു. ഇതിന്റെ ഭാഗമായാണ് അസീസ് പോലീസ് പിടിയിലാകുന്നത്.

ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. കല്‍പ്പറ്റ സബ് ഇന്‍സ്‌പെക്ടര്‍ ടി. അനീഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സുരേഷ്, കമ്പളക്കാട് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ വി. ഷറഫുദ്ദീന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സുനീഷ്, രഞ്ജിന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Tags:    

Similar News