15കാരിയെ സമപ്രായക്കാര്‍ പീഡിപ്പിക്കുന്ന ദൃശ്യം മൊബൈലില്‍ പകര്‍ത്തിയത് പതിനൊന്നുകാരന്‍; ദൃശ്യങ്ങള്‍ കുട്ടിയുടെ ബന്ധു കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞു; കൗണ്‍സിലിംഗില്‍ എല്ലാം തുറന്നു പറഞ്ഞ് പെണ്‍കുട്ടി; കുറ്റാരോപിതരായ ആണ്‍കുട്ടികളെ സി.ഡബ്ല്യു.സിക്ക് മുന്നില്‍ ഹാജറാക്കാന്‍ നിര്‍ദേശം; ഫറോക്കിലെ പീഡനം കേരളത്തെ ഞെട്ടിക്കുമ്പോള്‍

ഫറോക്കിലെ പീഡനം കേരളത്തെ ഞെട്ടിക്കുമ്പോള്‍

Update: 2025-04-13 14:11 GMT

കോഴിക്കോട്: കോഴിക്കോട്ടെ ഫറോക്കില്‍ പതിനഞ്ചുകാരി പെണ്‍കുട്ടിയെ സമപ്രായക്കാരായ രണ്ട് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച സംഭവം പുറത്തുവരുമ്പോള്‍ കേരളം നടുങ്ങുകയാണ്. കൗമാരക്കാരിലെ കുറ്റവാസനയുടെ നടുക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. പീഡന ദൃശ്യങ്ങള്‍ അടക്കം പുറത്തുപ്രചരിച്ചതോടെയാണ് പീഡന വിവരം പുറത്തുവന്നത്. പ്രായപൂര്‍ത്തിയാകാത്തവരാണ് പ്രതിസ്ഥാനത്തുള്ളത് എന്നതിനാല്‍ തന്നെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി വഴി തെളിവെടുത്ത ശേഷം മുന്നോട്ടു പോകാനാണ് പോലീസിന്റെ നീക്കം.

സംഭവത്തില്‍ കുറ്റാരോപിതരായ ആണ്‍കുട്ടികളെ ചൊവ്വാഴ്ച കോഴിക്കോട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് (സിഡബ്ല്യൂസി) മുമ്പില്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച് കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. നല്ലളം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പതിനഞ്ചുകാരിയെ സമപ്രായക്കാരായ രണ്ടുപേര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടി ഇക്കാര്യം തുറന്നുപറഞ്ഞത്. പീഡന ദൃശ്യം മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഇത് കുട്ടിയുടെ ബന്ധു കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇവരുടെ ഒപ്പം ഉണ്ടായിരുന്ന പതിനൊന്ന് വയസുള്ള പ്രായമുള്ള ആണ്‍കുട്ടിയാണ് പീഡനദൃശ്യം മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കഴിഞ്ഞ ആഴ്ച കുറ്റാരോപിതരായ രണ്ട് ആണ്‍കുട്ടികളില്‍ ഒരാളുടെ വീട്ടില്‍ വെച്ചായിരുന്നു സംഭവം.

പെണ്‍കുട്ടിയെ വീട്ടിലെത്തിച്ച് ഇരുവരും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. പതിനൊന്നുകാരന്‍ പകര്‍ത്തിയ പീഡന ദൃശ്യം പിന്നീട് പലരിലും എത്തിയതായാണ് വിവരം. പെണ്‍കുട്ടിയുടെ ബന്ധു യാദൃശ്ചികമായി ഈ ദൃശ്യം കാണാനിടയായതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. തുടന്ന് പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കുകയായിരുന്നു.

കൗണ്‍സിലിങ്ങിനിടെയാണ് ഞെട്ടിക്കുന്ന വിവരം പെണ്‍കുട്ടി പുറത്തുപറഞ്ഞത്. സംഭവത്തിന് ശേഷം കടുത്ത മനോഷവിഷമത്തിലൂടെയാണ് പെണ്‍കുട്ടി കടന്നു പോയത്. സമപ്രായക്കാരായ രണ്ടുപേര്‍ ചേര്‍ന്ന് തന്നെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പെണ്‍കുട്ടി വെളിപ്പെടുത്തിയത്.

സംഭവത്തില്‍ നല്ലളം പോലീസ് കേസെടുത്തിട്ടുണ്ട്. ഫറോക്ക് എസിപിക്കാണ് അന്വേഷണ ചുമതല. ആണ്‍കുട്ടികള്‍ മൂന്നുപേരും സുഹൃത്തുക്കളാണെന്നാണ് വിവരം. കുറ്റാരോപിതരായ ആണ്‍കുട്ടികളെ ചൊവ്വാഴ്ച കോഴിക്കോട് സിഡബ്ല്യൂസിക്ക് മുമ്പില്‍ ഹാജരാക്കാനാണ് നിര്‍ദേശം. ചോദ്യം ചെയ്യലിന് ശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്നാണ് വിവരം. സിഡബ്ല്യൂസി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും പോലീസ് നടപടികള്‍.

Tags:    

Similar News