ജോലി കഴിഞ്ഞ് തിരികെ എത്തിയപ്പോള്‍ വീട്ടില്‍ വച്ചിരുന്ന 15 പവന്‍ സ്വര്‍ണം കാണുന്നില്ല; തുടര്‍ന്ന് പോലീസില്‍ പരാതി; പോലീസ് അന്വേഷണത്തില്‍ നടന്നത് വന്‍ ട്വസ്റ്റ്; 'കള്ളന്‍ കപ്പലില്‍ തന്നെ'; അറസ്റ്റിലായി ഭര്‍ത്താവ്
ആലപ്പുഴ: വീട്ടിൽ നിന്ന് 15 പവൻ സ്വർണ കവർന്നെന്ന യുവതിയുടെ പരാതിയിൽ വൻ ട്വിസ്റ്റ്. പൊലീസിന്റെ അന്വേഷണത്തിൽ സ്വർണം എടുത്തത് യുവതിയുടെ ഭർത്താവ് തന്നെയാണെന്ന് കണ്ടെത്തി. ആലിശേരി സ്വദേശിയായ ഷംന ഷെഫീഖിൻ്റെ വീട്ടിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം കവർന്നെന്നായിരുന്നു പരാതി.
നഗരസഭ എയ്റോബിക് പ്ലാൻ്റിലെ ജീവനക്കാരിയായ ഷംന ജോലി കഴിഞ്ഞ് ഉച്ചയ്ക്ക് വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. തുടർന്ന് ഷംന പൊലീസിൽ വിവരം അറിയിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ ആലപ്പുഴ ഡിവൈഎസ്‌പി മധു ബാബുവിൻ്റെ നേതൃത്വത്തിലുള്ല പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
ഇതിലൂടെയാണ് ഷംനയുമായി അകന്നുകഴിയുന്ന ഭർത്താവ് ഷെഫീഖ് ആണ് സ്വർണം മോഷ്ടിച്ചതെന്ന സൂചന ലഭിച്ചത്. ഷെഫീക്കിനെ പൊലീസ് പിടികൂടി നടത്തിയ ചോദ്യം ചെയ്യലിലാണ് മോഷണ വിവരം പുറത്താവുന്നത്. വീട്ടിൽ നിന്ന് സ്വർണ്ണം കവർന്ന ഷെഫീഖ് നഗരത്തിലെ സക്കറിയ ബസാറിലെ സ്വകാര്യ ഫിനാന്‍സ് സ്ഥാപനത്തില്‍ ഇവ പണയം വെച്ചതായി പൊലീസ് കണ്ടെത്തുകയായിരുന്നു. സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ 4.5പവന്റെ മാലയും ലോക്കറ്റും കണ്ടെടുത്തു. രണ്ട് മോതിരം കണ്ടെടുക്കാനുണ്ട്. ഇരുവരും അകന്നുകഴിയുകയാണെങ്കിലും ഷെഫീഖ് ഇടയ്ക്ക് വീട്ടിലെത്തുമായിരുന്നു. ഏഴേമുക്കാൽ പവൻ സ്വർണമാണ് നഷ്ടമായത്.