ഇവന്റെ ബാഗിൽ ബോംബ് ഉണ്ട്..എല്ലാവരും സൂക്ഷിക്കണം!; യാത്രക്കാരന്റെ അലറി വിളി കേട്ട് പലരും നിലവിളിച്ചു; വിവരം പൈലറ്റിനെ അറിയിക്കാൻ കോക്ക്പിറ്റിലേക്ക് ഓടി ക്യാബിൻ ക്രൂ; എങ്ങും പരിഭ്രാന്തി; ഒടുവിൽ 'ഇൻഡിഗോ'യെ ഐസൊലേഷൻ ബേയിലേക്ക് മാറ്റിയപ്പോൾ സംഭവിച്ചത്!
കൊല്‍ക്കത്ത: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ-പാക്ക് ബന്ധം കൂടുതൽ വഷളാവുകയും ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷാവസ്ഥയിലേക്ക് പോവുകയും ചെയ്തു. അതിനുശേഷം രാജ്യമെങ്ങും കൂടുതൽ ജാഗ്രതയിലാണ്. പ്രത്യകിച്ച് വ്യാമയാന മേഖലയിൽ കൂടുതൽ ജാഗ്രത അത്യാവശ്യമാണ്. ദിനംപ്രതി ആകാശമാർഗം നിരവധി ആളുകളാണ് യാത്ര ചെയ്യുന്നത്. ഇപ്പോഴിതാ, ഏറ്റവും ഒടുവിലായി വിമാനത്തിൽ ബോംബ് ഭീഷണി വന്നതാണ് സംഭവം. ഇൻഡിഗോ എയർലൈൻസിലാണ് നാടകീയ സംഭവങ്ങൾ അരങേറിയത്.
ഇൻഡിഗോ വിമാനത്തിന് ആണ് ബോംബ് ഭീഷണി വന്നത്. അധികൃതര്‍ വിമാനത്തില്‍ പരിശോധന നടത്തുകയാണ്. യാത്രക്കാരന്റെ ബാഗില്‍ ബോംബ് ഉണ്ടെന്ന സംശയത്തെ തുടർന്നാണ് പരിശോധന നടത്തുന്നത്. വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റിയാണ് പരിശോധന നടത്തുന്നത്. തന്റെ ബാഗിൽ ബോംബ് ഉണ്ടെന്ന് യാത്രക്കാരൻ പറഞ്ഞതാണ് സംശയത്തിനിടയാക്കിയത്. ഉച്ചയ്ക്ക് ഒന്നരയ്ക്ക് കൊൽക്കത്തയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെടേണ്ട ഇൻഡിഗോ വിമാനത്തിനാണ് ബോംബ് ഭീഷണി ഉയർന്നുവന്നത്.
അതേസമയം, മറ്റൊരു സംഭവത്തിൽ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി മുഴക്കിയ കനേഡിയൻ പൗരൻ പിടിയിലായിരുന്നു. വാരണസി- ബംഗളൂരു ഇൻഡിഗോ വിമാനത്തിലാണ് ബോംബുണ്ടെന്ന് യാത്രക്കാരൻ ഭീഷണി മുഴക്കിയത്. വിമാനം പറന്നുയരുന്നതിന് തൊട്ടുമുമ്പായിരുന്നു യാത്രക്കാരന്റെ ബോംബ് ഭീഷണി.
പരിശോധനകൾക്ക് ശേഷം, സ്ഫോടക വസ്തുക്കൾ ഇല്ലെന്ന് ഉറപ്പാക്കി ഏറെ വൈകിയാണ് വിമാനം പുറപ്പെട്ടത്. സംഭവത്തിൽ ടൊറന്റോ നിവാസിയെ പോലീസ് അറസ്റ്റ് ചെയ്തു. വാരണാസി വിമാനത്താവളത്തിലായിരുന്നു സംഭവം. പിടിയിലായ കനേഡിയൻ പൗരനെ ചോദ്യം ചെയ്തു. ബാഗിൽ ബോംബുണ്ടെന്നാണ് ഇയാൾ മറ്റ് യാത്രക്കാരോട് പറഞ്ഞിരുന്നത്.