തൊഴിലുറപ്പ് ജോലി കഴിഞ്ഞ് അമ്മൂമ്മ വീട്ടിലെത്തിയപ്പോള്‍ കുഞ്ഞ് ഉറങ്ങുന്ന പോലെ കിടക്കുന്നത് കണ്ടു; തട്ടിവിളിച്ചപ്പോള്‍ അനക്കമില്ല; ഒരു വയസ്സുള്ള പെണ്‍കുഞ്ഞ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; കേസെടുത്ത് പൊലീസ്

Update: 2026-03-12 13:50 GMT

തിരുവനന്തപുരം: തിരുവനന്തപുരം വാമനപുരത്ത് ഒരു വയസ്സുകാരിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അമ്മൂമ്മ തൊഴിലുറപ്പ് കഴിഞ്ഞ് മടങ്ങി എത്തിയപ്പോഴാണ് കുട്ടിയെ ചലനമറ്റ നിലയില്‍ കണ്ടത്. വാമനപുരം കണിച്ചോടാണ് സംഭവം. അശ്വതി - സുഭാഷ് ദമ്പതികളുടെ മകള്‍ പവിത്രയെയാണ് മരിച്ച നിലയില്‍ കണ്ടത്. അമ്മൂമ്മ തൊഴിലുറപ്പിന് പോയി മടങ്ങി എത്തിയപ്പോള്‍ കിടപ്പുമുറിയിലെ പായയില്‍ ചലനമറ്റു കിടക്കുന്നത് കണ്ടു . തട്ടിവിളിച്ചപ്പോള്‍ അനക്കമില്ലാത്തതിനാല്‍ ഉടന്‍ തന്നെ കാരേറ്റുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. കുട്ടിയെ മരിച്ച നിലയിലാണ് കൊണ്ട് വന്നതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ ദുരൂഹതയെന്നു പൊലീസ് പറഞ്ഞു. കൊലപാതകമാണെന്ന് പൊലീസ് സംശയിക്കുന്നു. വെഞ്ഞാറമൂട് പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.

Similar News