മകനെ കാണാൻ വീട്ടിലെത്തിയപ്പോൾ റൂമിൽ വെളിച്ചം; ഡോർ തുറന്നതും സ്വന്തം ഭാര്യയെ കാമുകനോടൊപ്പം കണ്ടു; ജീവനും കൊണ്ട് ഇറങ്ങിയോടി ഭർത്താവ്; നേരെ ചെന്നത് സ്റ്റേഷനിലേക്ക്;യുവാവ് ആവശ്യപ്പെട്ടത് ഒരൊറ്റ കാര്യം മാത്രം; കൂടെ കാണുമെന്ന് പോലീസ്!

Update: 2025-04-11 17:02 GMT

ഝാൻസി: മീററ്റിലെ ജനങ്ങളെ ഒന്നടങ്കം ഞെട്ടിച്ച വർത്തയായിരുന്നു മുസ്കാൻ എന്ന യുവതി ലഹരിക്ക് അടിമപ്പെട്ട് സ്വന്തം ഭർത്താവിനെ കാമുകനൊപ്പം ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയത്. അതിനുശേഷം ഭർത്താക്കന്മാർ തെല്ലൊരു ഭയം ഉദിച്ചിരിക്കുകയാണ്.അതുപോലൊരു സംഭവമാണ് ഇപ്പോൾ വീണ്ടും ഉത്തർപ്രദേശിൽ നടന്നിരിക്കുന്നത്.

സ്വന്തം ഭാര്യയെ വീട്ടിൽ കാമുകനോടൊപ്പം കണ്ടെത്തിയ ഭർത്താവ് വീട്ടിൽ നിന്നും ഇറങ്ങിയോടി പോലീസ് സ്റ്റേഷനിൽ അഭയം പ്രാപിച്ചു. മീററ്റ് കൊലപാതക കേസിലെ അതേ വിധി തന്നെയായിരിക്കും നിങ്ങൾക്കും ഉണ്ടാവുക എന്ന് ഭാര്യയും കാമുകനും നിരന്തരമായി തന്നെ ഭീഷണിപ്പെടുത്തുന്നതായും പോലീസിനോട് യുവാവ് തുറന്നുപറഞ്ഞു.

ഉത്തർപ്രദേശിലെ ഝാൻസിയിലാണ് സംഭവം നടന്നത്. നിന്നുള്ള പവൻ എന്ന യുവാവാണ് ഭാര്യയിൽ നിന്നും അവരുടെ കാമുകനിൽ നിന്നും തന്നെ രക്ഷിക്കണമെന്ന സഹായാഭ്യർത്ഥനയുമായി പോലീസിൽ അഭയം തേടിയത്. സ്വന്തം വീട്ടിൽ ഭാര്യ കാമുകനോടൊപ്പം ഇരിക്കുന്നത് ഇയാൾ കണ്ടെത്തിയെങ്കിലും അവരെ ഒറ്റയ്ക്ക് നേരിടാൻ ഭയമായതിനെ തുടർന്നാണ് ഇയാൾ പോലീസ് സഹായം അഭ്യർത്ഥിച്ചത്. സ്ഥലത്ത് എത്തിയത് പോലീസ് ഭാര്യയുടെ കാമുകനെ വീട്ടിൽ നിന്നും പിടിച്ച് പുറത്തിറക്കി.

നാഷണൽ ഹെൽത്ത് മിഷനിൽ കരാർ ജീവനക്കാരനാണ് പവൻ. ഭാര്യ ജിജിഐസി മൗറാനിപൂരിൽ ക്ലാർക്കായി ജോലി ചെയ്യുന്നു. വ്യക്തിപരമായ കാരണങ്ങളാൽ ഇരുവരും ഏതാനും വർഷങ്ങളായി വേർപിരിഞ്ഞാണ് താമസിക്കുന്നത്. തന്റെ ആറു വയസ്സുള്ള മകനെ കാണാൻ വീട്ടിലെത്തിയപ്പോഴാണ് ഭാര്യയെ കാമുകനോടൊപ്പം ഇയാൾ കണ്ടത്. തുടർന്നാണ് ഇയാൾ പോലീസിനെ വിളിച്ചത്.

തന്റെ ഭാര്യയും കാമുകനും ചേർന്ന് തന്നെയും മകനെയും കൊലപ്പെടുത്തി മീററ്റിൽ സംഭവിച്ചത് പോലെ ഡ്രമ്മിൽ കുഴിച്ചിടുമെന്നും അതിനുമുമ്പ് ഇരുവർക്കും എതിരെ നടപടിയെടുക്കണം എന്നുമായിരുന്നു ഇയാൾ പോലീസിനോട് ആവശ്യപ്പെട്ടത്. നിരവധി തവണ ഇരുവരും തന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. പക്ഷെ, സംഭവത്തിൽ രേഖാമൂലമുള്ള പരാതി തങ്ങൾക്ക് ഇതുവരെയും ലഭിച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ മറ്റ് നടപടിക്രമങ്ങളിലേക്ക് കടന്നിട്ടില്ലെന്നും ഝാൻസി പോലീസ് അറിയിച്ചു. 

Similar News