വിളിച്ചപ്പോൾ അടുത്ത് വരാത്തതിൽ ദേഷ്യം; അടിച്ചുപൂസായി സ്വന്തം വളർത്തുനായയെ വെട്ടിനുറുക്കി ക്രൂരത; ശരീരത്തിൽ പത്തോളം ആഴത്തിലുള്ള മുറിവുകൾ; ഒടുവിൽ ചികിത്സയിലായിരുന്ന ആ മിണ്ടാപ്രാണി ചത്തു; ഉടമയ്‌ക്കെതിരെ കേസെടുക്കുമെന്ന് പോലീസ്

Update: 2025-04-16 10:41 GMT

ഇടുക്കി: കഴിഞ്ഞ ദിവസമാണ് തൊടുപുഴയില്‍ വളര്‍ത്തുനായയ്ക്ക് നേരെ ഉടമയുടെ ക്രൂര മര്‍ദനം ഉണ്ടായത്. ഇയാൾ മദ്യലഹരിയിലെത്തി നായയെ അതിക്രൂരമായി കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.പിന്നാലെ ശരീരമാകെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം ആ മിണ്ടാപ്രാണിയെ റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഉടമ ഷൈജു തോമസിനെതിരെ തൊടുപുഴ പോലീസ് കേസെടുത്തിരുന്നു.

കൃത്യം നടത്തിയപ്പോൾ ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. വിളിച്ചപ്പോള്‍ നായ അടുത്തുവരാത്തതിനെ തുടര്‍ന്നുണ്ടായ ദേഷ്യത്തിലാണ് വെട്ടിപരിക്കേല്‍പ്പിച്ചതെന്നാണ് പറയുന്നത്.

ഇപ്പോഴിതാ, ഉടമ വെട്ടിപ്പരിക്കേൽപിച്ച വളർത്തുനായ ചത്തു. ഇടുക്കി ജില്ലയിലെ തൊടുപുഴ മുതലക്കോടത്താണ് കഴിഞ്ഞ ദിവസം കണ്ണില്ലാത്ത ക്രൂരത അരങേറിയത്. നായയുടെ ശരീരത്തിൽ പത്തോളം മുറിവുകളാണ് ഉണ്ടായിരുന്നത്. അനിമൽ റെസ്ക്യൂ ടീമിൻ്റെ സംരക്ഷണത്തിലായിരുന്നു നായ.

ഉടമ ഷൈജു തോമസിനെതിരെ തൊടുപുഴ പോലീസ് കേസെടുത്തിരുന്നു. തിങ്കളാഴ്ചയാണ് ഗുരുതര പരിക്കേറ്റ നിലയിൽ നായയെ കണ്ടെത്തിയത്. വിളിച്ചിട്ട് വന്നില്ലെന്ന് കാരണത്താൽ ഉടമ ഷൈജു നായയെ വെട്ടി പരിക്കേൽപിച്ചതിന് ശേഷം തെരുവിൽ ഉപേക്ഷിക്കുകയായിരുന്നു. അനിമൽ റെസ്ക്യൂ ടീമെത്തിയാണ് നായെ രക്ഷപ്പെടുത്തിയത്. ഇവരുടെ പരിചരണത്തിലിരിക്കെയാണ് നായ ഒടുവിൽ ചത്തത്.

Tags:    

Similar News