വീട്ടില്‍ ഒറ്റക്കായിരുന്ന ഏഴ് വയസുകാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ചു; പിടിക്കപ്പെടാതിരിക്കാന്‍ പല സ്ഥലങ്ങളിലും വേഷം മാറി താടിയും മുടിയും നീട്ടി വളര്‍ത്തി രൂപഭേദം വരുത്തി ആടുജീവിതം സ്റ്റെല്‍ ജീവിതം; നാല് വര്‍ഷത്തിന് ശേഷം പ്രതി പൊലീസ് പിടിയില്‍

Update: 2024-12-31 23:57 GMT

തിരുവനന്തപുരം: വീട്ടില്‍ ഒറ്റക്കായിരുന്ന ഏഴ് വയസുകാരിയെ വീട്ടില്‍  അതിത്രകമിച്ച് കയറി 7 വയസുകാരിയെ  പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. സംഭവം നടന്ന് നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതിയെ പോലീസ് പിടികൂടുന്നത്. പെരുംകുളം ഉറിയാക്കോട്, താന്നിയോട് തെക്കുംകര വീട്ടില്‍ റെജി എന്നു വിളിക്കുന്ന സുരേഷിനെ(44)യാണ് 4 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് അറസ്റ്റ് ചെയ്തത്. 2021ലാണ് കേസിനാസ്പദമായ സംഭവം.

കുട്ടി വീട്ടില്‍ ഒറ്റക്കായിരുന്ന സമയം നോക്കി വീട്ടില്‍ പ്രതി അതിക്രമിച്ചു കയറി ഉപദ്രവിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം പല സ്ഥലങ്ങളിലും വേഷം മാറി താടിയും മുടിയും നീട്ടി വളര്‍ത്തി രൂപഭേദം വരുത്തി കണ്ടാല്‍ തിരിച്ചറിയാത്ത വിധം ആടുജീവിതം പോലെയാണ് പ്രതി 4 വര്‍ഷം ഒളിവില്‍ കഴിഞ്ഞിരുന്നത് എന്ന് പൊലീസ് വ്യക്തമാക്കി.

ഒളിവില്‍ പോയ പ്രതിയെ കാട്ടാക്കട ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എന്‍. ഷിബുവിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ബൈജു. ഉണ്ണികൃഷ്ണന്‍, ഗ്രേഡ് സിപിഒ പ്രശോഭ്, സിപിഒ സുരേഷ് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. പിടിയിലായ പ്രതിയെ കേസിലെ അതിജീവിതയെയും കുട്ടിയുടെ മാതാപിതാക്കളേയും സാക്ഷികളേയും കാണിച്ച് തിരിച്ചറിഞ്ഞതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Tags:    

Similar News