തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ അമ്മയും മകളും വീടിനുള്ളില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയിക്കുന്നതായി പോലീസ്; രേഖയുടെ രണ്ടാം ഭര്‍ത്താവ് പ്രേം കുമാറിനായി പോലീസ് അന്വേഷണം

തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ അമ്മയും മകളും വീടിനുള്ളില്‍ മരിച്ച നിലയില്‍

Update: 2025-06-04 12:25 GMT

ഇരിങ്ങാലക്കുട: തൃശൂര്‍ ഇരിങ്ങാലക്കുട പടിയൂരില്‍ വീടിനുള്ളില്‍ അമ്മയേയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തി. കാറളം വെള്ളാനി സ്വദേശി മണി (74), മകള്‍ രേഖ(43) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ കാട്ടൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരണം കൊലപാതകമാണെന്നാണ് പൊലീസിന്റെ സംശയം.

ദിവസങ്ങളുടെ പഴക്കമുള്ള നിലയിലായിരുന്നു മൃതദേഹങ്ങള്‍. ഇരുവരും താമസിച്ചിരുന്ന പടിയൂരിലെ വാടകവീട്ടില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. രേഖയുടെ രണ്ടാം ഭര്‍ത്താവ് പ്രേം കുമാറിനായി അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്.

Tags:    

Similar News