പ്രസവ ശേഷം ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു; സുഹൃത്തുക്കളുമായി കിടക്ക പങ്കിടാന്‍ പ്രേരിപ്പിച്ചു; പലതരം ലൈംഗിക വൈകൃതങ്ങളുള്ള പ്രസന്നയ്ക്ക് ലൈംഗിക തൊഴിലാളികളുമായും ബന്ധം: റിപ്ലിങിന്റെ സഹസ്ഥാപകനെതിരെ വീണ്ടും ഗൂരുതര ആരോപണങ്ങളുമായി ഭാര്യ
സുഹൃത്തുക്കളുമായി ശാരീരിക ബന്ധത്തിനു നിർബന്ധിച്ചു; റിപ്ലിങ്ങിന്റെ സഹസ്ഥാപകനെതിരെ ഭാര്യ
ന്യൂഡല്‍ഹി: കോടിക്കണക്കിന് ആസ്തിയുള്ള ടെക് സ്റ്റാര്‍ട്ടപ് റിപ്ലിങ്ങിന്റെ സഹസ്ഥാപകന്‍ പ്രസന്ന ശങ്കറിനെതിരെ വീണ്ടും മുന്‍ഭാര്യ ദിവ്യ ശശിധര്‍. അതീവ ഗുരുതരമായ ആരോപണങ്ങളാണ് പ്രസന്നയ്‌ക്കെതിരെ ദിവ്യ ഉന്നയിക്കുന്നത്. പലതരം ലൈംഗിക വൈകൃതങ്ങളുള്ള വ്യക്തിയാണു പ്രസന്ന എന്ന് ദിവ്യ പറയുന്നു. അദ്ദേഹം പലപ്പോഴും ലൈംഗിക തൊഴിലാളികളെ സന്ദര്‍ശിച്ചിരുന്നു. തന്നെ മാനസികമായി പീഡിപ്പിക്കുകയും നിരീക്ഷിക്കാന്‍ വീട്ടില്‍ ഒളി ക്യാമറകള്‍ സ്ഥാപിക്കുകയും ചെയ്തതായി ദിവ്യ ആരോപിക്കുന്നു.
നികുതി വെട്ടിപ്പിനായി തന്നെയും മകനെയും പല രാജ്യങ്ങളിലേക്കു മാറ്റി താമസിപ്പിച്ചതായും ദിവ്യ പറയുന്നു. സാന്‍ ഫ്രാന്‍സിസ്‌കോ സ്റ്റാന്‍ഡേര്‍ഡിനു നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍. പ്രസവശേഷം തന്നെ ലൈംഗിക ബന്ധത്തിനു നിര്‍ബന്ധിച്ചുവെന്നും പ്രസന്നയുടെ സുഹൃത്തുക്കളുമായി പോലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിച്ചതായും ദിവ്യ ആരോപിച്ചിരുന്നു.
പ്രസന്ന ശങ്കറുമായുള്ള വിവാഹത്തെ തന്റെ ജീവിതത്തിലെ 'ഏറ്റവും മോശം പേടിസ്വപ്നം' എന്നാണ് ദിവ്യ വിശേഷിപ്പിക്കുന്നത്. വിദേശത്ത് ഇവര്‍ നടത്തിയ പോരാട്ടത്തില്‍ നിന്നുള്ള നൂറുകണക്കിനു പേജുകളുള്ള കോടതി രേഖകള്‍, ഇമെയിലുകള്‍, ഫോട്ടോകള്‍ തുടങ്ങിയ രേഖകളാണു ദിവ്യയുടെ പക്കലുള്ള തെളിവുകള്‍.
ദിവ്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്നതാണ് പ്രസന്നയുടെ പ്രധാന ആരോപണം. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പു പ്രസന്നയ്‌ക്കെതിരെ ദിവ്യ ശശിധര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് അദ്ദേഹം എക്‌സ് പേജിലൂടെ മറുപടി നല്‍കിയതോടെയാണ് ഇരുവരും തമ്മിലുള്ള നിയമയുദ്ധം ചര്‍ച്ചയായത്.