പത്തനംതിട്ടയില്‍ ഹോം നേഴ്സിന്റെ കൊടുംക്രൂരത; വിമുക്തഭടനായ അല്‍ഷിമേഴ്സ് രോഗിയെ നഗ്‌നനാക്കി വലിച്ചിഴച്ച് മര്‍ദ്ദിച്ചു; 59കാരന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍; തെളിവായി സിസിടിവി ദൃശ്യങ്ങള്‍; ഹോം നഴ്‌സ് കസ്റ്റഡിയില്‍

വിമുക്തഭടനായ അല്‍ഷിമേഴ്സ് രോഗിയെ നഗ്‌നനാക്കി വലിച്ചിഴച്ച് മര്‍ദ്ദിച്ചു

Update: 2025-04-25 14:02 GMT

പത്തനംതിട്ട: പത്തനംതിട്ടയില്‍ അല്‍ഷിമേഴ്സ് രോഗിയായ വിമുക്ത ഭടനെ ക്രൂരമായി ഉപദ്രവിച്ച് ഹോം നഴ്സ്. അടൂര്‍ സ്വദേശിയും വിമുക്തഭടനുമായ തട്ടയില്‍ വീട്ടില്‍ ശശിധര പിള്ളയാണ് ക്രൂരകൃത്യത്തിന് ഇരയായത്. രണ്ട് ദിവസം മുന്‍പാണ് സംഭവം. പത്തനാപുരം കുന്നിക്കോട് സ്വദേശി വിഷ്ണു എന്ന ഹോം നഴ്സാണ് ഇദ്ദേഹത്തെ ഉപദ്രവിച്ചത്. സംഭവം നടക്കുമ്പോള്‍ ശശിധര പിള്ളയുടെ മറ്റ് ബന്ധുക്കള്‍ തിരുവനന്തപുരത്തായിരുന്നു. അല്‍മിഷേഴ്സ് രോഗിയായ ശശിധര പിള്ളയെ നഗ്‌നനാക്കി വലിച്ചിഴക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു.

മര്‍ദ്ദനമേറ്റ് ശശിധര പിള്ള അബോധാവസ്ഥയിലായി. നിലത്തുവീണ് ബോധം പോയെന്ന് പറഞ്ഞ് വിഷ്ണു ബന്ധുക്കളെ ഫോണ്‍ ചെയ്ത് വിളിച്ചുവരുത്തി. തിരുവനന്തപുരത്ത നിന്ന് ബന്ധുക്കള്‍ എത്തി അടൂരിലെ സ്വകാര്യ ആശുപത്രിയിലാക്കി. സംഭവത്തില്‍ വിഷ്ണു എന്ന ഹോം നേഴ്‌സിനെതിരെ കൊടുമണ്‍ പൊലീസില്‍ പരാതി നല്‍കി. വീണു പരുക്കേറ്റ് എന്നാണ് ഇയാള്‍ ബന്ധുക്കളെ ആദ്യം അറിയിച്ചത്. പരിശോധനയില്‍ ശശിധര പിള്ളയുടെ ശരീരത്തിലുള്ള പരിക്കുകള്‍ നിലത്ത് വീണപ്പോള്‍ സംഭവിച്ചതല്ലെന്ന് ഡോക്ടര്‍ക്ക് മനസ്സിലായി. തുടര്‍ന്ന് ഡോക്ടര്‍ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.

സംശയം തോന്നിയ ബന്ധുക്കള്‍ സിസിടിവി പ്രരിശോധിച്ചപ്പോഴാണ് ക്രൂരമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ കണ്ടത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അടൂരിലെ ഒരു സ്വകാര്യ നഴ്സിങ് ഏജന്‍സി വഴിയാണ് വിഷ്ണു ജോലിക്കെത്തിയത്. കൊടുമണ്‍ പോലീസ കേസെടുത്തു. വിഷ്ണുവിനെ കസ്റ്റഡിയിലെടുത്തു.

അല്‍ഷിമേഴ്സ് ബാധിച്ചതിനെ തുടര്‍ന്ന് രണ്ട് വര്‍ഷം മുന്‍പാണ് ശശിധര പിള്ള ജോലിയില്‍നിന്ന് വിരമിക്കുന്നത്. അതിന് ശേഷം അടൂരിലെ ഫ്ലാറ്റില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. നഗ്‌നനാക്കി നിലത്തുകൂടി വലിച്ചിഴക്കുന്ന ദൃശ്യങ്ങളടക്കം പുറത്തുവന്നു. വീട്ടിലെ സിസിടിവിയിലാണ് ക്രൂരമര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. അഞ്ചുവര്‍ഷമായി അല്‍ഷിമേഴ്‌സ് രോഗ ബാധിതനായ ശശിധരന്‍ പിള്ള. പുതുതായി എത്തിയ ഹോം നഴ്‌സ് ആണ് ഉപദ്രവിച്ചത്.

രോഗബാധിതനായ ശശിധരന്‍പിള്ളയെ നോക്കുന്നതിനായാണ് ഹോം നഴ്‌സിനെ വെച്ചത്. ബന്ധുക്കള്‍ തിരുവനന്തപുരം പാറശ്ശാലയിലാണ് താമസം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. നിലവില്‍ ഹോം നഴ്‌സും ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ടെന്നാണ് വിവരം.

Similar News