'രാത്രി ഞങ്ങൾ ഉറങ്ങുമ്പോൾ മുറിയിലേക്ക് പതുങ്ങിയെത്തിയ അമ്മായിയമ്മ..!'; മരുമകളുടെ വീഡിയോ റീച്ച് ആയത് നിമിഷനേരം കൊണ്ട്; അയ്യേ..ദമ്പതികളുടെ മുറിയിൽ ഇങ്ങനെ കയറിപോകാമോ? എന്ന് കമെന്റുകൾ; വ്യാപക വിമർശനം; ഒടുവിൽ സത്യാവസ്ഥ അറിഞ്ഞപ്പോൾ സംഭവിച്ചത്!

Update: 2025-06-03 14:11 GMT

ബെയ്‌ജിങ്‌: വിവാഹം എന്ന മംഗളകർമത്തിന് ശേഷം ഭ‍ർത്തൃവീട്ടിലെത്തുന്ന വധുവിന് പ്രതീക്ഷകൾ ഏറെയാണ്. അതിൽ പ്രധാനം ഭര്‍ത്താവിന്‍റെ അമ്മയുമായിട്ടുള്ള ബന്ധമാണ്. പറയുമ്പോൾ കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ് ഇരുവരും തമ്മിലുള്ള ബന്ധം. ഇവർ തമ്മിലുള്ള ബന്ധത്തിന്റെ ശക്തി പോലെ ആയിരിക്കും ആ വീടിന്റെ സമാധാനം. ഇപ്പോഴിതാ, അങ്ങനെയൊരു അനുഭവത്തെ കുറിച്ചുള്ള യുവതിയുടെ വീഡിയോ ആണ് വൈറലായിരിക്കുന്നത്. യഥാര്‍ത്ഥ വീഡിയോയില്‍ നിന്നും മുറിച്ച് മാറ്റിയ ഭാഗങ്ങളോടെയാണ് പിന്നീട് ഈ വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.

കഴിഞ്ഞ ജനുവരിയില്‍ ഡൗയിനില്‍ പങ്കുവെച്ച ഒരു വീഡിയോയായിരുന്നു അത്. പക്ഷെ പലയിടങ്ങളില്‍ കറങ്ങി ഒടുവില്‍ ഇന്‍സ്റ്റാഗ്രാമം എക്സിലും എത്തിയപ്പോഴേക്കും വീഡിയോയിലെ വിഷയം മറ്റൊന്നായി മാറുകയും ആളുകൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാവുകയും ചെയ്തു. എക്സിലും ഇന്‍സ്റ്റാഗ്രാമിലും പങ്കുവയ്ക്കപ്പെട്ട വീഡിയോയില്‍ ഒരു ഇമേജ് മാത്രമായിരുന്നു ഉപയോഗിച്ചിരുന്നത്.

അതില്‍ കിടന്നുറങ്ങുന്ന ഭാര്യയ്ക്കും ഭര്‍ത്താവിനും സമീപം ഒരു സ്ത്രീ ഇരുവരെയും നോക്കി നില്‍ക്കുന്നത് കാണാം. ഒപ്പം 'ദമ്പതികൾ രാത്രി ഉറങ്ങുമ്പോൾ മുറിയിലേക്ക് പതുങ്ങിയെത്തിയ അമ്മായിയമ്മയുടെ വീഡിയോ മരുമകൾ പങ്കുവച്ചു.' എന്നായിരുന്നു പോസ്റ്റ്. പിന്നാലെ സമൂഹ മാധ്യമ ഉപയോക്താക്കൾ അമ്മായിയമ്മയുടെ 'വകതിരിവ്' ഇല്ലായ്മയ്ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് കൊണ്ട് രംഗത്തെത്തി. ഇത്തരം അമ്മായിയമ്മമാരാണ് കുടുംബം കലക്കുന്നതെന്നായിരുന്നു ചിലരുടെ കുറിപ്പ്. ഒടുവിൽ സത്യവസ്ഥ അറിഞ്ഞപ്പോൾ ആണ് വീഡിയോ യെ കുറിച്ചുള്ള തെറ്റിദ്ധാരണ മാറിയത്.

വീഡിയോ യുടെ സത്യാവസ്ഥ ഇങ്ങനെ... ഉറങ്ങുമ്പോൾ പ്രേതം തങ്ങളുടെ മുറിയിലേക്ക് കടന്നുവന്നതായി തോന്നിയെന്നും പിന്നാലെ മുറിക്കുള്ളില്‍ സിസിടിവി വച്ചെന്നും യുവതി പറയുന്നു. സിസിടിവിയില്‍ കണ്ട ദൃശ്യം തന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചെന്നും യുവതി കുറിച്ചു. യഥാര്‍ത്ഥ്യത്തില്‍ അമ്മായിയമ്മ മുറിയിലേക്ക് വന്നത് ദമ്പതിമാരോടൊപ്പം കിടക്കുന്ന കുഞ്ഞിന്‍റെ കരച്ചില്‍ കേട്ടായിരുന്നു. കുഞ്ഞിന്‍റെ കരച്ചില്‍ മകന്‍റെയും മരുമകളുടെയും ഉറക്കം കളയേണ്ടെന്ന് കരുതിയ അമ്മ. രാത്രിയില്‍ മുറിയിലേക്ക് വരികയും കുഞ്ഞിനെ എടുത്ത് കൊണ്ട് പോയി ഉറക്കിയ ശേഷം തിരികെ കൊണ്ട് വന്നു കിടത്തുന്നതും വീഡിയോയില്‍ ഉണ്ടായിരുന്നു.

എന്നാല്‍, പിന്നീട് ഈ വീഡിയോയില്‍ നിന്നും മറ്റ് ഭാഗങ്ങൾ മുറിച്ച് മാറ്റിയ ശേഷം ഒരു ഫോട്ടോ ഇമേജ് മാത്രം വച്ച് പങ്കുവച്ചപ്പോൾ യുവതി ഉദ്ദേശിച്ച അര്‍ത്ഥത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായ മറ്റൊന്നായിരുന്നു സമൂഹത്തിന് മുന്നിലേക്ക് കൈമാറ്റം ചെയ്തത്. സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്ന വിവരങ്ങളില്‍ പലതും ഇത്തരത്തില്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നവയാണെന്നതിന് മറ്റൊരു ഉദാഹരണം കൂടിയായി ഈ വീഡിയോ.

Tags:    

Similar News