ആലപ്പുഴ എസ്ഡി കോളേജില്‍ ഗുരുതര വീഴ്ച; ഡിഗ്രി പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറി നല്‍കി; പരീക്ഷാഫലം തടഞ്ഞ് സര്‍വകലാശാല; എസ്എഫ്‌ഐ പ്രതിഷേധം; വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കോളേജ് പ്രിന്‍സിപ്പല്‍

Update: 2026-02-13 12:34 GMT

ആലപ്പുഴ: ആലപ്പുഴ എസ്ഡി കോളേജില്‍ പരീക്ഷ നടത്തിപ്പില്‍ ഗുരുതര വീഴ്ച. നാലു വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളുടെ ഒന്നാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറി നല്‍കി. സപ്ലിമെന്ററി എഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് റെഗുലര്‍ പരീക്ഷയുടെ ചോദ്യപേപ്പറും റെഗുലര്‍ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് സപ്ലിമെന്ററി പരീക്ഷയുടെ ചോദ്യപേപ്പറുമാണ് നല്‍കിയത്. പരീക്ഷാഫലം തടഞ്ഞുവെച്ചതോടെയാണ് പിഴവ് കണ്ടെത്തിയത്. വീഴ്ചയുണ്ടായതോടെ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം കേരള സര്‍വകലാശാല തടഞ്ഞുവയ്ക്കുകയായിരുന്നു. ചോദ്യപേപ്പര്‍ കോഡ് മാറിയതാണ് സര്‍വകലാശാല പരീക്ഷാഫലം തടയാന്‍ കാരണം. അധ്യാപകര്‍ തെറ്റായ ചോദ്യപേപ്പര്‍ നല്‍കിയതിനാലാണ് കോഡ് മാറിയത്.

റെഗുലര്‍ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍കക് സപ്ലിമെന്ററി പരീക്ഷയുടെ ചോദ്യപേപ്പറുമാണ് നല്‍കിയത്. പരസ്പരം ചോദ്യപേപ്പര്‍ മാറുകയായിരുന്നു. പരീക്ഷാഫലം തടഞ്ഞുവെച്ചതോടെയാണ് പിഴവ് കണ്ടെത്തിയത്. ഡിസംബര്‍ അവസാനവും ജനുവരി ആദ്യവാണ് പരീക്ഷ നടന്നത്. ഫെബ്രുവരി നാലു മുതലാണ് പരീക്ഷാഫലം വന്നു തുടങ്ങിയത്. എന്നാല്‍, ചോദ്യപേപ്പര്‍ കോഡ് മാറിയ പരീക്ഷകളുടെ ഫലം വന്നില്ല. ഇതോടെയാണ് വീഴ്ച വ്യക്തമായത്.

ഒന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളുടെയും ഒന്നാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളുടെയും പരീക്ഷ ഫലമാണ് തടഞ്ഞത്. കോളേജ് അധികൃതരുടെ പിഴവിനെ തുടര്‍ന്നാണ് പരീക്ഷ ഫലം യൂണിവേഴ്സിറ്റി തടഞ്ഞതില്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. എസ്എഫ്‌ഐ കോളേജില്‍ സമരം ആരംഭിച്ചു. എസ്എഫ്‌ഐ സമരത്തിനിടെ ചോദ്യപേപ്പര്‍ മാറി നല്‍കിയെന്ന് എസ്ഡി കോളേജ് പ്രിന്‍സിപ്പല്‍ സമ്മതിച്ചു. പ്രിന്‍സിപ്പല്‍ ഡോ.വി ആര്‍ പ്രഭാകരന്‍ നായര്‍ വിദ്യാര്‍ത്ഥികളുമായുള്ള ചര്‍ച്ചയിലാണ് ഇക്കാര്യം സമ്മതിച്ചത്.

എന്നാല്‍ പരീക്ഷ നടത്തിപ്പില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് പ്രിന്‍സിപ്പല്‍ പ്രതികരിച്ചു. ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ കോളേജിലെ കുളം നികത്തലുമായി ബന്ധപ്പെട്ടാണെന്ന് കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. പരീക്ഷ നടത്തിപ്പില്‍ വീഴ്ച സംഭവിച്ചിട്ടില്ല. മൂല്യനിര്‍ണയം തുടങ്ങിയപ്പോള്‍ തന്നെ ചോദ്യപേപ്പറിന്റെ കോഡ് മാറിയത് തിരിച്ചറിഞ്ഞു. ആ വിവരം യൂണിവേഴ്‌സിറ്റിയെ അറിയിക്കുകയും ചെയ്തു. തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത് യൂണിവേഴ്‌സിറ്റിയാണ്. ഇപ്പോഴത്തെ പ്രതിഷേധങ്ങള്‍ കോളേജിലെ കുളം നികത്തലുമായി ബന്ധപ്പെട്ടതാണെന്നും പ്രിന്‍സിപ്പല്‍ ഡോ. പ്രഭാകരന്‍ നായര്‍ വി ആര്‍ പറഞ്ഞു.

Similar News