'സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞു; ഒരു ദിവസം വീട്ടിലേക്ക് ഇയാള്‍ എന്നെ ക്ഷണിച്ചു; ജ്യൂസ് അയാള്‍ തന്നെങ്കിലും ഞാന്‍ കുടിച്ചില്ല; ഡയലോഗ് പഠിച്ചോയെന്ന് അന്വേഷിച്ചു; ഒറ്റയ്ക്ക് വരാന്‍ ആവശ്യപ്പെട്ടു; ഇയാള്‍ ഫ്രോഡാണെന്ന് എനിക്ക് അറിയില്ലായിരുന്നു'; മുരാരി തന്ത്രിക്കെതിരെ വെളിപ്പെടുത്തലുമായി ജാസി

Update: 2026-02-13 17:01 GMT

കൊല്ലം: ബാധ ഒഴിപ്പിക്കലിന്റെ പേരില്‍ 16 വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കഴിഞ്ഞ ദിവസമാണ് മുരാരി തന്ത്രി എന്നറിയപ്പെടുന്ന വി.എസ് രാജന്‍ബാബു അറസ്റ്റിലായത്. കൊല്ലം വെണ്ടാറിലെ പ്രതിയുടെ ജ്യോതിഷാലയത്തില്‍ വെച്ച് ലൈംഗികാതിക്രമ ശ്രമം നടന്നതെന്നാണ് പരാതി. ഒളിവില്‍ പോയ പ്രതിയെ ഭരണിക്കാവിലെ ലോഡ്ജില്‍ നിന്നാണ് പുത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. റീല്‍സിലും താരമായിരുന്ന രാജന്‍ബാബു ചാനല്‍ ചര്‍ച്ചകളിലും സ്ഥിരം സാന്നിധ്യമായിരുന്നു. ഇപ്പോഴിതാ മുരാരി തന്ത്രിയില്‍ നിന്നും തനിക്കുണ്ടായ മോശം അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് സോഷ്യല്‍മീഡിയ ഇന്‍ഫ്‌ലൂവന്‍സര്‍ ജാസില്‍ ജാസി. അയാള്‍ സിനിമഎടുക്കാന്‍ പോവുകയാണെന്നും അതില്‍ റോള്‍ തരാമെന്നും പറഞ്ഞാണ് തന്നെ സമീപിച്ചെന്നും, ഒരു ദിവസം ഒറ്റയ്ക്ക് വരാന്‍ ആവശ്യപ്പെട്ടുവെന്നും ജാസി വെളിപ്പെടുത്തുന്നു. ആദ്യമായി കാണാന്‍ ചെന്നപ്പോള്‍ അയാള്‍ തന്നെ ജ്യൂസ് താന്‍ കുടിച്ചില്ലെന്നും കര്‍മ്മ എന്ന ഒരു കാര്യമുണ്ടെന്ന് തനിക്ക് ഇപ്പോള്‍ മനസിലായെന്നും ജാസി പറയുന്നു.

'കൊല്ലം പുത്തൂരില്‍ പോക്‌സോ കേസില്‍ അറസ്റ്റിലായ ജ്യോത്സ്യന്‍ മുരാരി തന്ത്രിയെ കുറിച്ചാണ് ഞാന്‍ പറയാന്‍ പോകുന്നത്. അയാളെ ആദ്യമായി ഞാന്‍ കാണുന്നത് ദുബായില്‍ വെച്ചാണ്. അയാളെ എനിക്ക് ആദ്യം പരിചയപ്പെടുത്തി തരുന്നത് മറ്റാരുമല്ല നന്ദിനി റെഡ്ഡിയാണ്. അന്ന് ആ സ്ത്രീ എന്റെ സുഹൃത്തായിരുന്നു. 'നീ നന്നായി ആക്ടിങ് ചെയ്യുന്നയാളല്ലേ, മുരാരി തന്ത്രി എന്നൊരാളെ എനിക്ക് അറിയാം. അയാള്‍ പുതിയൊരു സിനിമ എടുക്കാന്‍ പോവുകയാണ്. അതിലേക്ക് അഭിനേതാക്കളെ അന്വേഷിക്കുകയാണ് ഒപ്പം ട്രാന്‍സ്‌ജെന്ററായ ഡാന്‍സറുടെ വേഷം ചെയ്യാന്‍ ആളെ ആവശ്യമുണ്ട്. ആ റോള്‍ നിനക്ക് വേണ്ടി ഞാന്‍ പറഞ്ഞ് വെച്ചിട്ടുണ്ട്. നിന്റെ ഫോണ്‍ നമ്പര്‍ അയാള്‍ ചോദിക്കുന്നുണ്ട്. ഞാന്‍ കൊടുക്കട്ടെ' എന്ന് നന്ദിനി ചോദിച്ചു.' ജാസി പറയുന്നു.

'സിനിമ സ്വപ്നം കണ്ട് നടക്കുന്നയാളായതുകൊണ്ട് നമ്പര്‍ കൊടുക്കാന്‍ ഞാനും സമ്മതം അറിയിച്ചു. ലേസര്‍ ട്രീറ്റ്‌മെന്റ് മാത്രമാണ് ഞാന്‍ ആ സമയത്ത് ചെയ്തത്. ഹോര്‍മോണ്‍സും എടുക്കുന്നുണ്ട്. അങ്ങനെ ഒരു ദിവസം മുരാരി തന്ത്രി എന്നെ വിളിച്ചു. ചെയ്യാന്‍ പോകുന്ന സിനിമയുടെ കഥ എനിക്ക് പറഞ്ഞ് തന്നു. വീഡിയോകള്‍ കാണാറുണ്ടെന്നും പറഞ്ഞു. പഠിക്കാന്‍ ഡയലോഗും തന്നു. കിസീസിലാണ് തന്ത്രിയുടെ താമസം. നന്ദിനി റെഡ്ഡിയുടെ ബാറും അതിന് അടുത്താണ്. നന്ദിനി ഇതുപോലെ കുറേ കൂതറകളാണ് കമ്പനി.' ജാസി പറയുന്നു.

'ചിലരെയൊക്കെ എനിക്കും പരിചയപ്പെടുത്തി തന്നിട്ടുണ്ട്. സിനിമയുടെ കഥ കേട്ടപ്പോള്‍ വലിയ കുഴപ്പം തോന്നിയിരുന്നില്ല. ഒരു ദിവസം വീട്ടിലേക്ക് ഇയാള്‍ എന്നെ ക്ഷണിച്ചു. അപ്പോഴൊന്നും മോശമായി ഒന്നും തോന്നിയിരുന്നില്ല. ഇയാള്‍ ഫ്രോഡാണെന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാനും ആഷിയും മറ്റൊരു സുഹൃത്തും കൂടിയാണ് പോയത്. ജ്യൂസ് അയാള്‍ തന്നെങ്കിലും ഞാന്‍ കുടിച്ചില്ല. അതിനിടയില്‍ അയാള്‍ എനിക്ക് സിനിമയിലെ സീനുകള്‍ അഭിനയിച്ച് കാണിച്ച് തന്നു.' യൂട്യൂബില്‍ പങ്കുവച്ച വീഡിയോയില്‍ ജാസി പറയുന്നു.

'ഞാനും ചില രംഗങ്ങള്‍ അഭിനയിച്ച് കാണിച്ച് കൊടുത്തു. ശേഷം വീണ്ടും ഒരു ദിവസം അയാള്‍ എന്നെ വിളിച്ച് ഡയലോഗ് പഠിച്ചുവോയെന്ന് അന്വേഷിച്ചു. ശേഷം ഒറ്റയ്ക്ക് കാണാന്‍ വരാന്‍ ആവശ്യപ്പെട്ടു. എനിക്ക് അതില്‍ ഒരു റോങ് ഫീല്‍ ചെയ്തു. നന്ദിനി റെഡ്ഡി തന്ത്രിയെകൊണ്ട് പറഞ്ഞ് ചെയ്യിപ്പിച്ചതാണ്. കാരണം അയാള്‍ പകര്‍ത്തിയ വീഡിയോകള്‍ അവള്‍ക്കാണ് അയച്ച് കൊടുത്തത്. ഞാന്‍ അത് പിന്നീട് കണ്ടുപിടിച്ചു. അയാള്‍ എന്നെ ഒരുപാട് വിളിച്ചെങ്കിലും ഞാന്‍ പോയില്ല. അയാള്‍ പക്ക ഫ്രോഡാണ്. കര്‍മ എന്നൊന്നുണ്ടെന്ന് ഇപ്പോള്‍ മനസിലായി.' ജാസി കൂട്ടിച്ചേര്‍ത്തു.

Similar News