ആയുധ പരിശീലന കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് കൊച്ചിയില്‍ അറസ്റ്റില്‍; 2022 മുതല്‍ ഒളിവിലായിരുന്ന വളാഞ്ചേരി സ്വദേശിയെ എന്‍ഐഎ പിടികൂടിയത് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ച്
By : സ്വന്തം ലേഖകൻ
Update: 2026-02-18 07:36 GMT
കൊച്ചി: ആയുധ പരിശീലന കേസില്‍ ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് എന്‍ ഐ എയുടെ പിടിയില്‍. മലപ്പുറം വളാഞ്ചേരി സ്വദേശി മൊയ്തീന്‍കുട്ടിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ചാണ് എന്‍ ഐ എ പിടികൂടിയത്. ആയുധ പരിശീലന കേസിലാണ് അറസ്റ്റ്. മൊയ്തീന്‍കുട്ടി 2022 മുതല്‍ ഒളിവില്‍ ആയിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു.
പിഎഫ്ഐ നിരോധവുമായി ബന്ധപ്പെട്ട് എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ പിടികിട്ടാപ്പുള്ളിയായിരുന്നു മൊയ്തീന്‍കുട്ടി. മൊയ്തീന്‍കുട്ടിയെ കുറിച്ച് വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് 7 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ചാണ് ദേശീയ അന്വേഷണ ഏജന്‍സി ഇയാളെ പിടികൂടിയത്.