കേരള സര്‍വകലാശാല മെന്‍സ് ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന് രഹസ്യവിവരം; മിന്നല്‍ പരിശോധനയുമായി എക്സൈസ്; നാല് പാക്കറ്റ് കഞ്ചാവ് കണ്ടെടുത്തു; തമിഴ്‌നാട് സ്വദേശി കസ്റ്റഡിയില്‍; പരിശോധന പെട്ടെന്ന് അവസാനിപ്പിച്ച് എക്സൈസ് സംഘം
യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ എക്സൈസ് പരിശോധന, കഞ്ചാവ് പിടികൂടി
തിരുവനന്തപുരം: പാളയത്തെ യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ എക്സൈസ് നടത്തിയ അപ്രതീക്ഷിത റെയ്ഡില്‍ ചില മുറികളില്‍നിന്ന് ചെറിയ അളവില്‍ കഞ്ചാവ് പിടികൂടി. എക്സൈസ് ഇന്‍സ്പെക്ടര്‍ ഹരികൃഷ്ണന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. 15 മുറികളില്‍ പരിശോധന നടത്തി. ആളൊഴിഞ്ഞ ഒരു മുറിയില്‍നിന്നാണ് 20 ഗ്രാം കഞ്ചാവാണ് പിടികൂടിയതെന്ന് എക്സൈസ് സംഘം പറയുന്നു. മുറിയില്‍ വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നില്ല. പരിശോധന പെട്ടെന്ന് അവസാനിപ്പിച്ച് എക്സൈസ് സംഘം മടങ്ങിയത് വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.
ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വ്യാപകമായ റെയ്ഡ് ഉദ്ദേശിച്ചാണ് എക്സൈസ് എത്തിയതെന്നാണ് വിവരം. എന്നാല്‍ ഏതാനും മുറികളില്‍ പരിശോധന നടത്തിയതിനു ശേഷം പൊടുന്നന്നെ സംഘം പിന്‍വാങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം പരിശോധനകളുടെ ഭാഗമായി നഗരത്തില്‍ അറസ്റ്റ് ചെയ്ത ആളുകളില്‍നിന്നു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഹോസ്റ്റലില്‍ റെയ്ഡ് നടത്താന്‍ എക്സൈസ് തീരുമാനിച്ചത്. എല്ലാ മുറികളിലും പരിശോധന നടത്താനായിരുന്നു എക്‌സൈസിന്റെ തീരുമാനം.
455 ആം മുറിയില്‍ നിന്നാണ് 20 ഗ്രാംകഞ്ചാവ് പിടികൂടിയത്. മുറിയിലുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശിയെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു.കേരള യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ 15 മുറികളിലാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്. കളമശ്ശേരി ഗവ. പോളിടെക്‌നിക് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിന് പിന്നാലെയാണ് തലസ്ഥാനത്തെ കേരള യൂണിവേഴ്‌സിറ്റിയുടെ ഹോസ്റ്റലിലും എക്‌സൈസ് പരിശോധനയില്‍ കഞ്ചാവ് പിടിച്ചെടുത്തത്. കേരള യൂണിവേഴ്‌സിറ്റിക്ക് കീഴിലെ നിരവധി വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹോസ്റ്റലാണിത്.
തിരുവനന്തപുരം പാളയം എല്‍എംഎസ് ചര്‍ച്ചിന് സമീപത്തുള്ള സര്‍വകലാശാലയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ ഹോസ്റ്റലിലാണ് പരിശോധന നടന്നത്. കോളേജ് അടച്ചിട്ടും വിദ്യാര്‍ഥികള്‍ ഹോസ്റ്റലില്‍ തുടരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് ജില്ലയിലെ വിവിധ കോളേജുകളിലും ഹോസ്റ്റലുകളിലുമായി മിന്നല്‍ പരിശോധന ആരംഭിച്ചത്. അതിന്റെ ഭാഗമായാണ് പാളയം മെന്‍സ് ഹോസ്റ്റലിലും പരിശോധന നടത്തിയത്.
രഹസ്യ വിവരത്തെ തുടര്‍ന്ന് എക്‌സൈസ് സംഘം മിന്നല്‍ പരിശോധന നടത്തുകയായിരുന്നു. 70ലധികം മുറികളുള്ള വലിയ ഹോസ്റ്റലാണിത്. ഹോസ്റ്റലിലെ ഒരു മുറിയില്‍ നിന്ന് 20 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. 12.30ഓടെ പരിശോധന പൂര്‍ത്തിയാക്കി എക്‌സൈസ് സംഘം മടങ്ങുകയായിരുന്നു. ഹോസ്റ്റല്‍ മുറിയില്‍ കഞ്ചാവ് ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് പെട്ടെന്ന് പരിശോധന നടത്തുകയായിരുന്നു. ചിലരുടെ ഫോട്ടോയടക്കം എക്‌സൈസ് സംഘം വിദ്യാര്‍ത്ഥികളെ കാണിച്ചിരുന്നു. കൂടുതല്‍ മുറികളും അടഞ്ഞുകിടക്കുകയായിരുന്നു.
അതേസമയം, ഹോസ്റ്റലില്‍ പരിശോധന നടത്തണമെന്ന് എസ്എഫ്‌ഐ ആവശ്യപ്പെട്ടിരുന്നുവെന്നും പിടികൂടിയ ആള്‍ എസ്എഫ്‌ഐ ബന്ധമില്ലെന്നും എസ്എഫ്‌ഐ നേതാക്കള്‍ പറഞ്ഞു. എസ്എഫ്‌ഐ ഹോസ്റ്റല്‍ എന്ന പ്രചാരണം ശരിയല്ലെന്നും ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിയാണോ പിടിയിലായതെന്ന് ഉറപ്പില്ലെന്നും എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ആദര്‍ശ് പറഞ്ഞു.
കളമശേരിയില്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളജ് മെന്‍സ് ഹോസ്റ്റലില്‍ കഴിഞ്ഞ മാസം നടത്തിയ റെയ്ഡില്‍ വന്‍തോതില്‍ കഞ്ചാവ് ശേഖരം കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ സംസ്ഥാനത്താകെ വ്യാപക പരിശോധന നടത്താനാണ് പൊലീസും എക്സൈസ് വകുപ്പും തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് നടപടികള്‍ ചര്‍ച്ച ചെയ്തിരുന്നു.