ഇറാനുമായുള്ള യുദ്ധത്തില്‍ അമേരിക്കയ്ക്ക് ആദ്യ തിരിച്ചടി; ഇറാന്‍ ആക്രമണത്തില്‍ 3 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം; 5 സൈനികര്‍ക്ക് പരിക്ക്; അമേരിക്കന്‍ വിമാനവാഹിനി പടക്കപ്പല്‍ 'യു.എസ്.എസ് എബ്രഹാം ലിങ്കണില്‍' ബലസ്റ്റിക് മിസൈല്‍ പതിച്ചെന്ന് ഇറാന്‍; മിസൈലുകള്‍ പതിച്ചത് കടലില്‍, പടകപ്പലിന് സമീപത്ത് പോലും എത്തിയില്ലെന്ന് യുഎസ്

ഇറാനുമായുള്ള യുദ്ധത്തില്‍ അമേരിക്കയ്ക്ക് ആദ്യ തിരിച്ചടി

Update: 2026-03-01 15:46 GMT

ടെഹ്റാന്‍: ഇറാന്‍ നടത്തിയ പ്രത്യാക്രമണത്തില്‍ മൂന്ന് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു അമേരിക്ക. ഇറാന്‍ നടത്തിയ മിസൈല്‍ - ഡ്രോണ്‍ ആക്രമണത്തിലാണ് മൂന്ന് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടത്. ഇക്കാര്യം ആദ്യമായാണ് അമേരിക്ക സ്ഥിരീകരിക്കുന്നത്. എന്നാല്‍, പടക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണ്‍ ആക്രമിക്കപ്പെട്ടെന്ന ഇറാന്റെ അവകാശവാദം യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് തള്ളി

പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയെ അടക്കം വധിച്ചതിനുള്ള തിരിച്ചടിയുടെ ഭാഗമായുള്ള ആക്രമണത്തിലാണ് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടത്. ഇക്കാര്യം പെന്റഗണ്‍ സ്ഥിരീകരിച്ചു. 'ഓപ്പറേഷന്‍ എപിക് ഫ്യൂറി'യുടെ ഭാഗമായി ഇറാനില്‍ ആക്രമണം തുടങ്ങിയ ശേഷം ആദ്യമായാണ് സൈനികര്‍ കൊല്ലപ്പെട്ടെന്ന് അമേരിക്ക സമ്മതിച്ചത്. ആക്രമണത്തില്‍ അഞ്ച് സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

അതേസമയം അമേരിക്കന്‍ പടക്കപ്പലായ എബ്രഹാം ലിങ്കണ് നേരെ മിസൈല്‍ ആക്രമണം നടത്തിയെന്ന് ഇറാന്‍ അവകാശപ്പെട്ടു. നാല് ബാലസ്റ്റിക് മിസൈലുകള്‍ യു എസ് എസ് എബ്രഹാം ലിങ്കണില്‍ പതിച്ചെന്നെന്നാണ് ഇറാന്റെ അവകാശവാദം. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിനെ (ഐ ആര്‍ ജി സി) ഉദ്ധരിച്ച് ഇറാന്‍ മാധ്യമങ്ങളാണ് ഇക്കാര്യം അറിയിച്ചത്. 'ഓപ്പറേഷന്‍ ട്രൂ പ്രോമിസ് 4' ന്റെ ഭാഗമായാണ് ഈ ആക്രമണമെന്ന് ഐ ആര്‍ ജി സി തങ്ങളുടെ ഏഴാം നമ്പര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. അമേരിക്കന്‍ - സയണിസ്റ്റ് ശത്രുക്കളുടെ താവളങ്ങള്‍ ലക്ഷ്യമിട്ടുള്ള സൈനിക നീക്കങ്ങളുടെ തുടര്‍ച്ചയാണിതെന്ന് ഇറാന്‍ അവകാശപ്പെട്ടു. ഇറാന്‍ സൈനിക കമാന്‍ഡര്‍മാരുടെ അഭിമാനകരമായ നീക്കമാണിതെന്നും പശ്ചിമേഷ്യയിലെ അമേരിക്കന്‍ സാന്നിധ്യത്തിനെതിരെയുള്ള ശക്തമായ താക്കീതാണിതെന്നും ഐ ആര്‍ ജി വ്യക്തമാക്കി.

എന്നാല്‍ ഈ അവകാശവാദം അമേരിക്ക തള്ളിക്കളഞ്ഞു. പടക്കപ്പലായ യു എസ് എസ് എബ്രഹാം ലിങ്കണ്‍ ആക്രമിക്കപ്പെട്ടെന്ന ഇറാന്റെ അവകാശവാദം യു എസ് സെന്‍ട്രല്‍ കമാന്‍ഡ് തള്ളി. ഇറാന്റെ മിസൈലുകള്‍ കപ്പലിന്റെ പരിസരത്ത് പോലും എത്തിയിട്ടില്ലെന്നും കപ്പല്‍ പൂര്‍ണ്ണമായും സുരക്ഷിതമാണെന്നും അമേരിക്ക വ്യക്തമാക്കി. യു എസ് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ നടന്ന മറ്റ് ആക്രമണങ്ങളിലാണ് പരിക്കുകളും മരണവും സംഭവിച്ചതെന്നാണ് അമേരിക്ക പറയുന്നത്.

അതിനിടയില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ഇസ്രായേലില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ ബെയ്ത്ത് ശെമേശിലെ ബോംബ് ഷൈല്‍ട്ടറില്‍ പതിക്കുകയായിരുന്നു. നേരത്തെ എട്ടുപേരുടെ മരണമാണ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് അവശിഷ്ടങ്ങള്‍ക്കടിയില്‍ നടത്തിയ തെരച്ചിലില്‍ മറ്റൊരു മൃതദേഹം കൂടി കണ്ടെത്തുകയായിരുന്നു. സ്ഥലത്തുണ്ടയിരുന്ന 20 പേരെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ബെയ്ത്ത് ശെമേശ് മേയര്‍ ശാമുവല്‍ ഗ്രീന്‍ബെര്‍ഗ് പറഞ്ഞു.

ബെയ്ത്ത് ശെമേശിലെ ബോംബ് ഷൈല്‍ട്ടറിലാണ് മിസൈലാക്രമണം നടന്നതെന്ന് ഇസ്രായേല്‍ പ്രതിരോധ വകുപ്പ് അറിയിച്ചു. നേരത്തെ എട്ടുപേരുടെ മരണമാണ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് അവശിഷ്ടങ്ങള്‍ക്കടിയില്‍ നടത്തിയ തെരച്ചിലില്‍ മറ്റൊരു മൃതദേഹം കൂടി കണ്ടെത്തുകയായിരുന്നു.

നഗരത്തിലെ ജനവാസ മേഖലയിലാണ് ഇറാന്റെ മിസൈല്‍ പതിച്ചത്. ഒരു സിനഗോഗിനും ആക്രമണത്തില്‍നിന്ന് രക്ഷതേടാന്‍ ഉപയോഗിക്കുന്ന പബ്ലിക് ബോംബ് ഷെല്‍ട്ടറിനും ചുറ്റുമുള്ള വീടുകള്‍ക്കും വ്യാപകമായ നാശനഷ്ടങ്ങള്‍ നേരിട്ടു. സ്ഥലത്തുണ്ടയിരുന്ന 20 പേരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ബെയ്ത്ത് ശെമേശ് മേയര്‍ ശാമുവല്‍ ഗ്രീന്‍ബെര്‍ഗ് പറഞ്ഞു. മിസൈല്‍ ആക്രമണം നടന്ന സ്ഥലത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും ഷെല്‍ട്ടറില്‍ അഭയംതേടിയവരാണെന്ന് ജറുസലേം ജില്ലാ പൊലീസ് മേധാവി ഡെപ്യൂട്ടി കമ്മീഷണര്‍ അവ്ഷലോം പെലെഡ് പറഞ്ഞു.

പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയെ അടക്കം വധിച്ച അമേരിക്കന്‍- ഇസ്രയേല്‍ സംയുക്ത ആക്രമണത്തിനുള്ള തിരിച്ചടി ഇറാന്‍ ശക്തമാക്കി. അമേരിക്കന്‍ പടക്കപ്പലായ എബ്രഹാം ലിങ്കണ് നേരെ മിസൈല്‍ ആക്രമണം നടത്തിയെന്ന് ഇറാന്‍ അവകാശപ്പെട്ടു. നാല് ബാലസ്റ്റിക് മിസൈലുകള്‍ യു എസ് എസ് എബ്രഹാം ലിങ്കണില്‍ പതിച്ചെന്നെന്നാണ് ഇറാന്റെ അവകാശവാദം. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിനെ (ഐ ആര്‍ ജി സി) ഉദ്ധരിച്ച് ഇറാന്‍ മാധ്യമങ്ങളാണ് ഇക്കാര്യം അറിയിച്ചത്.

'ഓപ്പറേഷന്‍ ട്രൂ പ്രോമിസ് 4' ന്റെ ഭാഗമായാണ് ഈ ആക്രമണമെന്ന് ഐ ആര്‍ ജി സി തങ്ങളുടെ ഏഴാം നമ്പര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. അമേരിക്കന്‍ - സയണിസ്റ്റ് ശത്രുക്കളുടെ താവളങ്ങള്‍ ലക്ഷ്യമിട്ടുള്ള സൈനിക നീക്കങ്ങളുടെ തുടര്‍ച്ചയാണിതെന്ന് ഇറാന്‍ അവകാശപ്പെട്ടു. ഇറാന്‍ സൈനിക കമാന്‍ഡര്‍മാരുടെ അഭിമാനകരമായ നീക്കമാണിതെന്നും പശ്ചിമേഷ്യയിലെ അമേരിക്കന്‍ സാന്നിധ്യത്തിനെതിരെയുള്ള ശക്തമായ താക്കീതാണിതെന്നും ഐ ആര്‍ ജി വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യം അമേരിക്കന്‍ സേന സ്ഥിരീകരിച്ചിട്ടില്ല.

Tags:    

Similar News