സ്വന്തം മകളെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി; ആരോപണവുമായെത്തിയത് പിരിഞ്ഞു കഴിയുന്ന ഭർത്താവ്; പ്രതികാര നടപടിയോ? എന്ന് സംശയം; കേസെടുത്ത പോലീസിന് എട്ടിന്റെ പണി; കൃത്യമായ അന്വേഷണം വേണമെന്ന് നിർദ്ദേശം; ഇത് വിചിത്രമായ സംഭവമെന്ന് കോടതി

Update: 2025-03-18 11:44 GMT

തൃശൂർ: സ്വന്തം മകളെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതിയിൽ വൻ ദുരൂഹത. കുടുംബ വഴക്കിനെ തുടർന്ന് പിരിഞ്ഞു കഴിയുന്ന ഭർത്താവാണ് ഭാര്യക്കെതിരെ ആരോപണവുമായി രംഗത്തുവന്നത്. ഇത് പ്രതികാര നടപടിയോ? എന്നും സംശയിക്കുന്നുണ്ട്. പിന്നാലെ പരാതിയിൽ ഒരു അന്വേഷണവും നടത്താതെ കേസെടുത്ത പോലീസും ഇപ്പോൾ വെട്ടിൽ ആയിരിക്കുകയാണ്.സംഭവത്തിൽ കൃത്യമായ അന്വേഷണം വേണമെന്ന് പോലീസ് മേധാവി നിർദ്ദേശം നൽകിയിരിക്കുകയാണ്. തൃശൂരിലാണ് വിചിത്ര സംഭവം നടന്നത്.

ഒന്നര വയസുള്ള തന്റെ മകളെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന് വിചിത്ര കേസെടുത്ത പോലീസിന് എതിരെയാണ് അന്വേഷണത്തിന് നിർദേശം നൽകിയിരിക്കുന്നത്. ഒന്നര വയസുള്ള മകളെ സ്വന്തം അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന വിചിത്ര പരാതിയിൽ പ്രാഥമിക അന്വേഷണം നടത്താതെ കേസ് എടുത്ത പോലീസ് നടപടി അന്വേഷിക്കുവാൻ തൃശൂർ ജില്ലാ പൊലീസ് മേധാവിയാണ് ഇപ്പോൾ നിർദേശം നൽകിയിരിക്കുന്നത്.

ദാമ്പത്യ ജീവിതത്തിനിടെയുള്ള തർക്കത്തിനെ തുടർന്ന് പിരിഞ്ഞു കഴിയുന്ന ഭർത്താവാണ് ഭാര്യക്ക് എതിരെ പരാതി നൽകിയിരിക്കുന്നത്.പിന്നാലെ ആഴ്ചകൾക്ക് മുമ്പ് കൊടുങ്ങല്ലൂർ പോലീസ് അമ്മയ്ക്ക് എതിരെ പോക്സോ ആക്ട് പ്രകാരം കേസ് എടുക്കുകയായിരുന്നു. പിന്നാലെ പ്രതിയുടെ മുൻ‌കൂർ ജാമ്യ ഹർജി പരിഗണിക്കവേ ഇത്തരം കേസ് വിശ്വസിക്കുവാൻ ബുദ്ധിമുട്ട് ഉണ്ടെന്നും ഹൈക്കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു.

സ്വന്തം മകളെ അമ്മ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാണിച്ചുള്ള ദുരൂഹത നിറഞ്ഞ പരാതിയിൽ പ്രാഥമിക പരിശോധന നടത്താതെ കേസ് എടുത്ത രീതി സമൂഹത്തിന് തെറ്റായ സന്ദേശമാണ് പോലീസ് നൽകിയതെന്നും അതുകൊണ്ട് തന്നെ കേസെടുത്ത പോലീസുകാർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. പിന്നാലെ പരാതിയുടെ അടിസ്ഥാനത്തിലാണ് സംഭവത്തിൽ അന്വേഷണം നടത്തുവാൻ തൃശൂർ ജില്ലാ പോലീസ് മേധാവി ഇപ്പോൾ കൊടുങ്ങല്ലൂർ ഡിവൈഎസ്പിയെ ചുമതലപ്പെടുത്തുകയും ചെയ്തു.

Tags:    

Similar News