കൂടെ ജോലി ചെയ്യുന്ന നഴ്സുമാരുടെ സ്തനത്തില്‍ പിടിക്കുന്നതും നിതംബത്തില്‍ തൊടുന്നതും ശീലമാക്കിയ ഇന്ത്യക്കാരനായ ഡോക്ടറെ ആറ് വര്‍ഷത്തേക്ക് ജയിലടച്ച് ബ്രിട്ടീഷ് കോടതി; നാണം കേട്ടത് ബ്ലാക്ക്പൂള്‍ എന്‍എച്ച്എസ് ആശുപത്രിയിലെ കണ്‍സല്‍ട്ടന്റ് സര്‍ജന്‍ ഡോ.അമല്‍ ബോസ്
നാണം കേട്ടത് ബ്ലാക്ക്പൂള്‍ എന്‍എച്ച്എസ് ആശുപത്രിയിലെ കണ്‍സല്‍ട്ടന്റ് സര്‍ജന്‍ ഡോ.അമല്‍ ബോസ്
ലിവര്‍പൂള്‍: വനിതാ സഹപ്രവര്‍ത്തകരുടെ സ്തനങ്ങളിലും നിതംബത്തിലും ലൈംഗിക ചുവയോടെ സ്പര്‍ശിക്കുന്നത് പതിവാക്കിയ ധിക്കാരിയും പരുക്കനുമായ എന്‍ എച്ച് എസ് ഹാര്‍ട്ട് സര്‍ജന് ഇന്നലെ കോടതി ആറ് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. വെളുത്ത വസ്ത്രത്തില്‍ ഒളിഞ്ഞിരിക്കുന്ന ലൈംഗിക വൈകൃത ജീവി എന്നാണ് കോടതി അയാളെ വിശേഷിപ്പിച്ചത്. ബ്ലാക്ക്പൂള്‍ വിക്‌റ്റോറിയ ഹോസ്പിറ്റലില്‍ ഒരു സര്‍ജറിക്ക് തയ്യാറെടുക്കവെയാണ് ഒരിക്കല്‍ ഡോക്ടര്‍ അമല്‍ ബോസ് എന്ന 55 കാരന്‍ ഒരു നഴ്സിന്റെ സ്തനങ്ങളില്‍ പിടിച്ചത്. ഷര്‍ട്ടിലെ പോക്കറ്റില്‍ നിന്നും പേന എടുക്കാന്‍ സഹായിക്കുന്നു എന്ന വ്യാജേന സ്തനത്തില്‍ സ്പര്‍ശിച്ച ഡോക്ടര്‍ തന്നോട് 'മാര്‍ദ്ധവമുള്ള മാംസം' എന്ന് പറഞ്ഞതായി മറ്റൊരു സ്ത്രീയും പറഞ്ഞു.
മറ്റൊരു സ്ത്രീ പറഞ്ഞത്, അഞ്ച് കുട്ടികളുടെ അച്ഛന്‍ കൂടിയായ ഇയാള്‍ തന്റെ ടോപ്പ് താഴേയ്ക്ക് വലിച്ചൂരി ബ്രേസിയര്‍ പുറത്ത് കാണുന്ന രീതിയില്‍ നിറുത്തി എന്നും, എനിക്കുള്ള ചായ അവിടെയാണ് സൂക്ഷിച്ചിരിക്കുന്നത് എന്ന് പറഞ്ഞുവെന്നുമാണ്. ലോലിപോപ്പ് കഴിക്കുന്ന മറ്റൊരു നഴ്സിനെ നോക്കി, നിനക്ക് കഴിക്കാന്‍ ഇതിലും നല്ല ഒന്ന് തരാം എന്ന് പറഞ്ഞതായും പരാതിയുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷക്കാലത്തിനിടയില്‍ ലങ്കാഷയര്‍ ഹോസ്പിറ്റലില്‍ നിന്നും ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് ജയിലിലാകുന്ന ആറാമത്തെ ആരോഗ്യ പ്രവര്‍ത്തകനാണ് ഈ ലൈംഗിക ഭ്രാന്തന്‍.
2018 ല്‍, ഈ ഹോസ്പിറ്റലിന്റെ ഹൃദയാഘാത വാര്‍ഡില്‍ 75 വയസ്സുള്ള ഒരു രോഗി രക്തം വാര്‍ന്ന് മരിച്ചത്, ഒരു കൊലപാതകമാണെന്ന് കൊറോണര്‍ കോടതി വിധിച്ച് ഏതാനും ദിവസങ്ങള്‍ക്കകമാണ് ഇപ്പോള്‍ ഈ വിധി വരുന്നത്. വലേറി നീല്‍ എന്ന രോഗിയുടെ കൊലപാതകിയെ ഇതുവരെ പിടികൂടിയിട്ടില്ല. ബ്ലാക്ക്പൂള്‍ വിക്‌റ്റോറിയ ഹോസ്പിറ്റലിലെ കാര്‍ഡിയോതൊറാസിക് സര്‍ജറിയുടെ മേധാവിയായിരുന്ന ബോസിനെ വളരെ മാന്യനായ വ്യക്തി എന്നാണ് പൊതുവെ കരുതപ്പെട്ടിരുന്നത്.
തന്റെ ഉന്നത സ്ഥാനം ദുരുപയോഗപ്പെടുത്തി സഹപ്രവര്‍ത്തകരെ പീഡിപ്പിക്കുകയായിരുന്നു ബോസ് എന്നാണ് ഇന്നലെ പ്രെസ്റ്റണ്‍ ക്രൗണ്‍ കോടതിയിലെ ജഡ്ജി ഇയാന്‍ ഉണ്‍സ്വര്‍ത്ത് പറഞ്ഞത്. വ്യക്തികളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള, ലൈംഗിക വൈകൃതം നിറഞ്ഞ പീഢനമായിരുന്നു അയാളുടേതെന്നും കോടതി നിരീക്ഷിച്ചു. ആവശ്യമുള്ളപ്പോള്‍, തോന്നുന്നത്, തോന്നുന്ന സമയത്ത് ചെയ്യാം എന്ന അഹങ്കാരമായിരുന്നു ബോസിനെന്നും കോടതി പറഞ്ഞു.
അതേസമയം, തന്റെ ജോലിയില്‍ അതീവ സമര്‍ത്ഥനായ ഡോക്ടറെ പല രോഗികളും ഇപ്പോഴും നന്ദിയോടെ സ്മരിക്കുന്നുണ്ടെന്നും കോടതി പറഞ്ഞു. ചെയ്ത പ്രവൃത്തികളില്‍ ലവലേശം പശ്ചാത്താപം കാണിക്കാത്ത ഡോക്ടറെ ആറ് വര്‍ഷത്തേക്കാണ് കോടതി തടവിന് ശിക്ഷിച്ചത്. 2017 നും 2022 നും ഇടയിലായി അഞ്ച് സ്ത്രീകളില്‍ കാണിച്ച 12 ഓളം ലൈംഗിക പരാക്രമങ്ങളിലാണ് ഇയാള്‍ക്ക് ശിക്ഷ ലഭിച്ചിരിക്കുന്നത്. മറ്റ് രണ്ട് ആരോപണങ്ങളില്‍ നിന്നും ഇയാളെ കോടതി കുറ്റവിമുക്തനാക്കി.