സ്‌കൂളിലും കോളേജുകളിലും പഠിക്കുന്ന പെൺകുട്ടികളെ നോട്ടം വയ്ക്കും; അടുപ്പം സ്ഥാപിച്ച് മുതലെടുക്കും; വർഷങ്ങളോളം ഇത് തുടർന്നു; അന്‍പതോളം വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച് പ്രതി; ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണി; വിവാഹം കഴിഞ്ഞപ്പോൾ ഇരകൾ ചെയ്തത്; വർഷങ്ങൾക്കിപ്പുറം മനഃശാസ്ത്രജ്ഞന്‍ പിടിയിലായത് ഇങ്ങനെ!

Update: 2025-01-16 06:04 GMT

നാഗ്പുര്‍: സമൂഹത്തിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുകയാണ്. വിവിധ മേഖലകളില്‍ നിന്നും സ്ത്രീകള്‍ പല രീതിയിലാണ് ചൂഷണങ്ങൾ നേരിടുന്നത്. ഇപ്പോഴിതാ അങ്ങനെയൊരു സംഭവമാണ് നാഗ്പുരിൽ നടന്നിരിക്കുന്നത്. സ്‌കൂളിലും കോളേജുകളിലും പഠിക്കുന്ന പെൺകുട്ടികളെ വർഷങ്ങളോളം പീഡിപ്പിച്ച മനഃശാസ്ത്രജ്ഞന്‍ പിടിയിലായി.

അന്‍പതോളം വിദ്യാര്‍ഥിനികളെ വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച മനഃശാസ്ത്രജ്ഞന്‍ നാഗ്പുരില്‍ പിടിയിലായി. സ്‌കൂളുകളിലും കോളേജുകളിലും പഠിക്കുന്ന പെണ്‍കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. വ്യക്തിപരവും തൊഴില്‍പരവുമായ ഉയര്‍ച്ചയ്ക്ക് സഹായിക്കാമെന്നു പറഞ്ഞ് വിദ്യാര്‍ഥിനികളുമായി പ്രതി അടുപ്പം സ്ഥാപിക്കുന്നതാണ് പതിവ് രീതി.

ശേഷം പീഡന ദൃശ്യങ്ങള്‍ പകര്‍ത്തി ഇരകളെ ചൂഷണം ചെയ്യും. ശേഷം വിദ്യാര്‍ഥിനികളെ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും ചൂഷണം ചെയ്യാറുണ്ടായിരുന്നു. ശേഷം പതിനഞ്ച് വര്‍ഷത്തിനൊടുവിലാണ് ഇയാള്‍ അറസ്റ്റിലായത്.

ശേഷം പീഡനത്തിന് ഇരകളായ പലരും പിന്നീട് വിവാഹിതരാവുകയായിരുന്നു. എന്നാൽ ദാമ്പത്യജീവിതത്തെ ബാധിക്കുമോയെന്ന് പേടിച്ച് ഇവരാരും പീഡന വിവരം പുറത്തുപറഞ്ഞില്ല. ഏതാനും ആഴ്ചകള്‍ക്കുമുന്‍പ് ഇയാള്‍ പീഡിപ്പിച്ച യുവതി പോലീസിനെ സമീപിച്ചതോടെയാണ് ഇയാളുടെ ബാക്കി ലൈംഗികാതിക്രമങ്ങള്‍ പുറത്തുവന്നത്.

പിടിയിലായ പ്രതി നിലവില്‍ മറ്റൊരുകേസില്‍ ശിക്ഷിക്കപ്പെട്ട് നാഗ്പുര്‍ സെന്‍ട്രല്‍ ജയിലിൽ കഴിയുകയാണ്. പ്രതിയുടെ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പെണ്‍കുട്ടികളെ കൊണ്ടുവരാന്‍ സഹായിച്ചതിന് ഇയാളുടെ ഭാര്യയുടെയും വനിതാ സുഹൃത്തിന്റെയും പേരില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഇരുവരും ഇപ്പോൾ ഒളിവിൽ കഴിയുകയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതയും പോലീസ് പറഞ്ഞു.

Tags:    

Similar News