ഒരു കുഞ്ഞിന്റെ 'സ്വർണ കൊലുസ്' അടിച്ചുമാറ്റിയതോടെ അറസ്റ്റിലായ ഭാര്യ സബീന; അന്ന് മുതൽ ഭർത്താവിന് സമൂഹത്തിൽ ജീവിക്കാൻ തന്നെ ഭയം; എവിടെ പോയാലും കേൾക്കുന്നത് കുത്തുവാക്കുകൾ മാത്രം; ഒടുവിൽ അപമാന ഭാരം സഹിക്കാൻ കഴിയാതെ സ്വന്തം മകനെ സേഫാക്കി ആ പിതാവിന്റെ കടുംകൈ; റഫീഖിനെ ഓർത്ത് വേദനയിൽ ഒരു ഗ്രാമം
കൊല്ലം: സ്വർണ്ണക്കൊലുസ് മോഷണക്കേസിൽ ഭാര്യ റിമാൻഡിലായതും യുവാവ് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത് കടുത്ത മനോവിഷമത്തിൽ തന്നെ. കൊല്ലം സ്വദേശിയായ യുവാവ് ആണ് തീ കൊളുത്തി ആത്മഹത്യ ചെയ്തത്. പടിഞ്ഞാറ്റിൻകര റഫീക്ക് മൻസിലിൽ റഫീഖ് (41) ആണ് കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
മകനെ ഭാര്യവീട്ടിൽ കൊണ്ടാക്കിയ ശേഷമാണ് റഫീഖ് ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയത്. ഈ മാസം പതിനാറാം തീയതിയാണ് റഫീഖിന്റെ ഭാര്യ സബീനയെ അഞ്ചലിലെ ഒരു സ്വകാര്യ ബസ്സിൽ വെച്ച് കുട്ടിയുടെ സ്വർണ്ണക്കൊലുസ് മോഷ്ടിച്ച കേസിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനിടെ സബീനയിൽ നിന്ന് സ്വർണ്ണക്കൊലുസ് കണ്ടെടുക്കുകയും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയുമായിരുന്നു. ഭാര്യ റിമാൻഡിലായതിലുള്ള അപമാനഭാരത്താൽ റഫീഖ് കടുത്ത മാനസിക പ്രയാസത്തിലായിരുന്നുവെന്ന് വിവരങ്ങൾ സൂചിപ്പിക്കുന്നു.
റഫീഖ് തീ കൊളുത്തിയതിനെ തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെയാണ് തീ അണച്ചത്. 50 ശതമാനത്തിലേറെ പൊള്ളലേറ്റ റഫീഖിനെ ആദ്യം അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ വൈകുന്നേരത്തോടെയാണ് മരണം സംഭവിച്ചത്.
രണ്ട് വർഷം മുൻപും സമാനമായ രീതിയിൽ പെട്രോളൊഴിച്ച് റഫീഖ് ആത്മഹത്യാ ശ്രമം നടത്തിയിട്ടുള്ളതായി നാട്ടുകാർ പറയുന്നു. ഇദ്ദേഹത്തിന് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നതായും വിവരങ്ങളുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
കഴിഞ്ഞ ഫെബ്രുവരി 16-നാണ് റഫീഖിന്റെ ഭാര്യ സബീനയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. അഞ്ചലിൽ സർവീസ് നടത്തുന്ന ഒരു സ്വകാര്യ ബസ്സിൽ വെച്ച് യാത്രക്കാരിയായ ഒരു കുട്ടിയുടെ സ്വർണ്ണക്കൊലുസ് മോഷ്ടിച്ചു എന്നതായിരുന്നു ഇവർക്കെതിരെയുള്ള കുറ്റം. സംശയത്തെത്തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ സബീനയുടെ പക്കൽ നിന്നും മോഷ്ടിച്ച കൊലുസ് കണ്ടെടുക്കുകയായിരുന്നു. തുടർന്ന് പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയും കോടതിയിൽ ഹാജരാക്കി ഇവരെ റിമാൻഡ് ചെയ്യുകയും ചെയ്തു.
ഭാര്യ മോഷ്ടാവായി മുദ്രകുത്തപ്പെട്ടതും ജയിലിലായതും റഫീഖിനെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയിരുന്നു. കുടുംബത്തിനുണ്ടായ അപമാനഭാരവും ഭാവി ജീവിതത്തെക്കുറിച്ചുള്ള ആശങ്കയും റഫീഖിനെ വലിയ തോതിൽ തളർത്തിയതായാണ് ബന്ധുക്കളും നാട്ടുകാരും സൂചിപ്പിക്കുന്നത്.
ഭാര്യ ജയിലിലായതിന് പിന്നാലെ തന്റെ മകനെ സുരക്ഷിതമായി ഭാര്യവീട്ടിൽ കൊണ്ടാക്കിയ ശേഷമാണ് റഫീഖ് ജീവനൊടുക്കാൻ തീരുമാനിച്ചത്. തിരികെ എത്തിയ ശേഷം സ്വന്തം ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. റഫീഖിന്റെ നിലവിളി കേട്ടെത്തിയ നാട്ടുകാർ ഉടൻ തന്നെ പോലീസിനെയും ഫയർഫോഴ്‌സിനെയും വിവരമറിയിച്ചു. നാട്ടുകാരും ഉദ്യോഗസ്ഥരും ചേർന്ന് അതിവേഗം തീ അണച്ച് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു.
ആദ്യം അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 50 ശതമാനത്തിലേറെ പൊള്ളലേറ്റതിനാൽ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ചികിത്സയിലിരിക്കെ വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു.
